ജയിലറുമായൊക്കെ മുട്ടാന്‍ പറ്റുമോ! കാതൽ വൈകുന്നതിനെ കുറിച്ച് മമ്മൂട്ടി
text_fieldsപ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കാതൽ. ജ്യോതിക നായിക എത്തുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ജിയോ ബേബിയാണ്. സിനിമയുടെ ചിത്രികരണം കഴിഞ്ഞെങ്കിലും റിലീസിങ് തിയതി അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ ചിത്രം വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് മമ്മൂട്ടി. പ്രമേയത്തിൽ വ്യത്യസ്തമായെത്തുന്ന ഒരു ചെറിയ കുടുംബ ചിത്രമാണ് കാതൽ എന്നാണ് മെഗാസ്റ്റാർ പറയുന്നത്.
' കതാൽ ഒരു കുടുംബകഥയാണ്. എന്നാൽ കഥ വളരെ പുതുമയുള്ളതാണ്. കുടുംബ കഥ എന്ന് പറഞ്ഞാല്‍ അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്, മക്കള്‍ അതൊക്കെ തന്നെയാണല്ലോ. പക്ഷേ അതല്ല ഈ സിനിമയിലെ വിഷയം. സിനിമയിലെ വിഷയം പുതിയതാണ്. അതൊന്ന് ഇറക്കണം. എപ്പോള്‍ ചെന്നാലും വലിയ വലിയ പടങ്ങള്‍ വരുന്നു. പിന്നെ എന്ത് ചെയ്യും? നമുക്ക് ജയിലറുമായൊക്കെ മുട്ടാന്‍ പറ്റുമോ? കുഞ്ഞ് പടമല്ലേ?", മമ്മൂട്ടി പറഞ്ഞു.
കാതലിനെക്കുറിച്ച് പറയുകയാണെങ്കില്‍ വേഷത്തിലോ രൂപത്തിലോ ഒക്കെ ഞാന്‍ തന്നെയാണ്. പക്ഷേ കഥാപാത്രം കുറച്ച് വേറെയാണ്. പക്ഷേ ഈ കാണുന്ന ജോണറുകളിലുള്ള സിനിമയല്ല- താരം കൂട്ടിച്ചേർത്തു.
മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.

