സിനിമയെ കുറിച്ചൊന്നും പറയാൻ അറിയില്ല; എന്റെ ഉമ്മ ഒരു പാവമാണ്- മമ്മൂട്ടിയുടെ വാക്കുകൾ
text_fields പ്രേക്ഷകർ ഏറെ വേദനയോടെ കേട്ടവിയോഗമായിരുന്നു മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മയിലിന്റേത്. വാർധക്യസഹചമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. കബറടക്കം ഇന്ന്( വെള്ളിയാഴ്ച) വൈകിട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഉമ്മ. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ ഇടംപിടിക്കുന്നത് ഉമ്മയുമായുള്ള ആത്മബന്ധത്തെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ്. സിനിമയിൽ തന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാൽ ഉമ്മക്ക് അതുസഹിക്കാനാകില്ലെന്നാണ് മെഗാസ്റ്റാർ പറയുന്നത്.
താന്‍ അഭിനയിക്കുന്ന സിനിമയില്‍ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാലോ ആരെങ്കിലും അടിച്ചേലോ ഉമ്മയുടെ കണ്ണ് നിറയും. എന്റെ ഉമ്മ ഒരു പാവമാണ്. എന്റെ സിനിമയില്‍ ഏതാണ് ഇഷ്ടം. അല്ലെങ്കിൽ ഏതാണ് മികച്ചതെന്ന് ആരെങ്കിലും ചോദിച്ചാൽ ഉമ്മ കൈമലര്‍ത്തും, അങ്ങനൊന്നും പറയാന്‍ അറിയല്ല.
എല്ലാ മക്കളുടേയും വീടുകളിൽ പാറി നടക്കുമായിരുന്നു. കുറച്ച് ദിവസം എന്റെ വീട്ടില്‍ വന്ന് താമസിക്കുമ്പോള്‍ തോന്നും ഇളയ മകന്റെ അടുത്തേക്ക് പോകണമെന്ന്. പിന്നെ ഒരാഴ്ച അവിടെ താമസിച്ചു കഴിഞ്ഞ് അടുത്ത മകന്റെ വീട്ടിലേക്ക് പോകും. തന്റെ കണ്ണ് എത്തുന്നുണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ് ഉമ്മ. എന്നെ ഒട്ടും ഇഷ്ടമില്ലെന്ന് പറഞ്ഞ് ഞാനിടക്ക് ഉമ്മയെ പ്രകോപിപ്പിക്കും അപ്പോൾ ഉമ്മ ചിരിക്കും- മമ്മൂട്ടി ഒരു മാസികക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

