Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'നീ വാക്ക്...

'നീ വാക്ക് പാലിക്കുന്നവനാണ്'; ദേശീയ പുരസ്കാരങ്ങളുടെ എണ്ണത്തിൽ കമൽഹാസനെ മറികടക്കുമെന്ന് പണ്ട് പറഞ്ഞ മമ്മൂട്ടിയെ ഓർമ്മിപ്പിച്ച് ഉലകനായകൻ

text_fields
bookmark_border
നീ വാക്ക് പാലിക്കുന്നവനാണ്; ദേശീയ പുരസ്കാരങ്ങളുടെ എണ്ണത്തിൽ കമൽഹാസനെ മറികടക്കുമെന്ന് പണ്ട് പറഞ്ഞ മമ്മൂട്ടിയെ ഓർമ്മിപ്പിച്ച് ഉലകനായകൻ
cancel

72-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ 'ഭ്രമയുഗം' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടി തന്റെ നാലാമത് മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു. ഈ ചരിത്ര നേട്ടത്തിൽ മമ്മൂട്ടിയെ അഭിനന്ദിക്കാൻ തമിഴ് സൂപ്പർതാരം കമൽഹാസൻ മറന്നില്ല. വെറുമൊരു ഔദ്യോഗിക ആശംസയിൽ ഒതുക്കാതെ വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി തനിക്ക് നൽകിയ ഒരു രസകരമായ വെല്ലുവിളിയെ ഓർമ്മിപ്പിച്ചുകൊണ്ടാണ് കമൽഹാസൻ ഇത്തവണ എത്തിയത്.

തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് കമൽഹാസൻ ഈ സ്നേഹം നിറഞ്ഞ കുറിപ്പ് പങ്കുവെച്ചത്. 'എന്റെ പ്രിയപ്പെട്ട മമ്മൂക്ക, നാലാമത് ദേശീയ അവാർഡ് നേടിയതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ദേശീയ അവാർഡുകളുടെ എണ്ണത്തിൽ എന്നെ മറികടക്കുമെന്ന് നീ പണ്ട് എനിക്ക് ഒരു വാക്ക് തന്നിരുന്നു. എപ്പോഴും പറയാറുള്ളതുപോലെ, നീ വാക്ക് പാലിക്കുന്ന ഒരു മനുഷ്യൻ തന്നെയാണ്! എന്റെ സുഹൃത്തേ, നിന്നെത്തേടി ഇനിയും ഒട്ടനവധി പുരസ്കാരങ്ങൾ എത്തട്ടെ,' എന്ന് കമൽഹാസൻ കുറിച്ചു.

സാങ്കേതികമായി നോക്കുകയാണെങ്കിൽ കമൽഹാസന് അഞ്ച് ദേശീയ അവാർഡുകൾ ഉണ്ടെങ്കിലും മികച്ച നടനുള്ള പുരസ്കാരം മൂന്ന് തവണയാണ് ലഭിച്ചിട്ടുള്ളത്. മൂന്നാം പിറൈ (1982), നായകൻ (1987), ഇന്ത്യൻ (1996) എന്നീ സിനിമകളിലെ അഭിനയത്തിനായിരുന്നു അത്. ബാക്കി രണ്ടെണ്ണം ബാലതാരത്തിനുള്ള പുരസ്കാരവും (കളത്തൂർ കണ്ണമ്മ), മികച്ച ചിത്രത്തിന്റെ നിർമാതാവിനുള്ള (തേവർ മകൻ) പുരസ്കാരവുമാണ്. അതുകൊണ്ട് തന്നെ മികച്ച നടന്മാരുടെ പട്ടികയിൽ നാല് അവാർഡുകളോടെ മമ്മൂട്ടി ഇപ്പോൾ കമൽഹാസനെ മറികടന്നിരിക്കുകയാണ്. മതിലുകൾ, ഒരു വടക്കൻ വീരഗാഥ (1989), പൊന്തൻമാട, വിധേയൻ (1993), ഡോ. ബാബാസാഹേബ് അംബേദ്കർ (1998) എന്നിവയാണ് മമ്മൂട്ടിക്ക് ഇതിനുമുമ്പ് മികച്ച നടനുള്ള ദേശീയ അവാർഡുകൾ നേടിക്കൊടുത്ത ചിത്രങ്ങൾ.

മമ്മൂട്ടിയെ അഭിനന്ദിച്ചതിനൊപ്പം തന്നെ താൻ സുപ്രീം യാസ്കിൻ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച 'കൽക്കി 2898 എഡി' എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും കമൽഹാസൻ ആശംസകൾ നേർന്നു. മികച്ച ജനപ്രിയ ചിത്രം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ എന്നീ വിഭാഗങ്ങളിലാണ് കൽക്കി പുരസ്കാരങ്ങൾ കരസ്ഥമാക്കിയത്. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയായുള്ള മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനവും ഇന്ത്യൻ സിനിമയിലെ ഈ രണ്ട് മഹാരഥന്മാർ തമ്മിലുള്ള ആഴമേറിയ സൗഹൃദവും സിനിമാപ്രേമികൾക്കിടയിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottynational awardKamal Haasanbest actorNational Film Awardssocial media viralCelebrities
News Summary - Mammootty once cheekily told Kamal Haasan
Next Story