മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും കമൽഹാസനും
text_fieldsമുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്ന് സിനിമ ലോകത്തെ പ്രമുഖർ. മോഹൻലാലും മമ്മൂട്ടിയും കമൽഹാസനും മുഖ്യമന്ത്രിക്ക് സമൂഹമാധ്യമങ്ങളിലൂടെ പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്. പിണറായി വിജയന്‍റെ 80ാം പിറന്നാളാണ് ഇന്ന്. ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണെങ്കിലും 1945 മേയ് 24നാണ് പിണറായി വിജയൻ ജനിച്ചത്.
'ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളെ'ന്നാണ് മോഹൻലാലും മമ്മൂട്ടിയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചത്. പിറന്നാൾ ആശംസയോടൊപ്പം പിണറായി വിജയനൊപ്പമുള്ള ചിത്രവും ഇരുവരും പങ്കുവെച്ചു.
'80-ാം ജന്മദിനത്തിൽ, ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. പൊതുസേവനത്തോടുള്ള സ്ഥിരമായ പ്രതിബദ്ധത, കേരളത്തിന്റെ പുരോഗതി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ദൃഢനിശ്ചയമുള്ള നേതാവ്. അദ്ദേഹത്തിന് തുടർന്നും ശക്തിയും ആരോഗ്യവും നേരുന്നു' എന്നാണ് കമൽഹാസൻ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

