Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികൾ കരയുമ്പോൾ ഫോൺ എടുത്ത് കൊടുക്കുന്നത് നല്ല ശീലമല്ല; കേരള പൊലീസിന്‍റെ സൈബർ സുരക്ഷ പദ്ധതി 'ക്ലിക്ക്' ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി

text_fields
bookmark_border
https://www.madhyamam.com/tags/mamooty
cancel

കേരള പൊലീസിന്‍റെ സൈബർ സുരക്ഷ പദ്ധതിയായ ക്ലിക്ക് ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി. ഒക്ടോബർ 31-ന് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വെച്ചാണ് പദ്ധതി ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. 2027-ഓടെ കേരളത്തെ സൈബർ ആക്രമണങ്ങളെ പൂർണ്ണമായും അതിജീവിക്കാൻ പ്രാപ്തമായ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഓൺലൈൻ തട്ടിപ്പുകൾ, എഐ ദുരുപയോഗം എന്നിവയെ കുറിച്ച് അവഹോധം സൃഷ്ടിക്കുക എന്നതും പദ്ധതി ലക്ഷ്യമിടുന്നു. ക്ലിക്ക് പദ്ധതിയുടെ ഔദ്യോഗിക ക്യാപ്റ്റനായി നടൻ മമ്മൂട്ടിയെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വേദിയിൽ വെച്ച് പ്രഖ്യാപിച്ചു. 'ക്ലിക്ക്' പദ്ധതിയുടെ ഔദ്യോഗിക ക്യാപ്റ്റനായി നടൻ മമ്മൂട്ടിയെ പ്രഖ്യാപിച്ചു.

ഡിജിറ്റൽ ലോകത്തെ പുതിയ തട്ടിപ്പുകൾക്കെതിരെയും, കുട്ടികളിലെ അമിത ഫോൺ ഉപയോഗത്തിനെതിരെയും ജാഗ്രത പാലിക്കാൻ അദ്ദേഹം ഉദ്ഘാടന വേദിയിൽ ആഹ്വാനം ചെയ്തു. ജീവിതത്തിന്‍റെ പകുതി ഭാഗവും നമ്മൾ സൈബറിടത്താണ് ചെലവാക്കുന്നത്, അതിനാൽ സുരക്ഷിതമായ സൈബർ ലോകം കെട്ടിപ്പടുക്കണമെന്ന് മമ്മൂട്ടി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mammootty inaugurates Kerala Police's cyber security project 'Click'
Next Story