കുട്ടി ഫാനോട് കുശലം പറഞ്ഞ് മമ്മൂട്ടി; ചിത്രങ്ങള്‍ വൈറൽ
text_fieldsകുട്ടി ഫാനോട് കുശലം പറയുന്ന നടൻ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ വൈറൽ. വിമാനത്താവളം എന്ന് തോന്നിപ്പിക്കുന്ന സ്ഥലത്താണ് മമ്മൂട്ടി കുഞ്ഞിനോട് സംസാരിക്കുന്നത്. മമ്മൂട്ടിയോട് കുട്ടി എന്തോ സംസാരിക്കുന്നതും തുടര്‍ന്ന് മമ്മൂട്ടി അവളുടെ കൈയ്യില്‍ പിടിച്ചു നോക്കുന്നതുമാണ് ചിത്രങ്ങളിലുള്ളത്. മമ്മൂട്ടി കമ്പനിയുടെ സോഷ്യല്‍ മീഡിയ മാനേജര്‍ വിഷ്ണു സുഗതനാണ് ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.
വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി അടുത്തതായി അഭിനയിക്കുന്നത്. ‘ടര്‍ബോ’ എന്നാണ് ചിത്രത്തിന്‍റെ പേര്. ‘പോക്കിരി രാജാ,’ ‘മധുര രാജാ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ വൈശാഖും ഒന്നിക്കുന്ന ‘ടര്‍ബോ’യുടെ കഥ മിഥുന്‍ മാനുവല്‍ തോമസാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ഇത്.
മമ്മൂട്ടി നായകനായി അവസാനം ഇറങ്ങിയ കണ്ണൂര്‍ സ്‍ക്വാഡ് വമ്പൻ വിജയമാണ് നേടിയത്. ഹൈപ്പില്ലാതെ എത്തിയിട്ടും ചിത്രം നിരവധി കലക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തുകയും ചെയ്‍തു. സിനിമ ആഗോളതലത്തില്‍ ഇതുവരെ 82.95 കോടി രൂപയാണ് ആകെ നേടിയത്.
അധികം ഹൈപ്പില്ലാതെ തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. സെപ്റ്റംബർ 28 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തുടക്കംമുതൽ ലഭിച്ചത്. റിലീസ് ചെയ്ത് ആദ്യ ദിവസം 2.4 കോടിയാണ് കേരളത്തിൽ നിന്ന് ചിത്രം നേടിയത്. ഏകദേശം ആറ് കോടി രൂപയായിരുന്നു ചിത്രത്തിന്റെ ഒന്നാം ദിവസത്തെ വേൾഡ് വൈഡ് കലക്ഷൻ.
ഗ്രേറ്റ്ഫാദർ, വെള്ളം, ജോൺ ലൂഥർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കണ്ണൂര്‍ സ്ക്വാഡ്’. സംവിധായകന്റെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രത്തിൽ റോണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. മമ്മൂട്ടി കമ്പനിയാണ് സിനിമ നിർമിച്ചത്. ദുൽഖർ സൽമാന്റെ വേഫെറര്‍ ഫിലിംസാണ് സിനിമ തിയറ്ററുകളിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

