Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പ്രിയപ്പെട്ട എം.ടി സാറിന്‌'; കുടുംബസമേതം പിറന്നാൾ ആശംസ നേർന്ന്‌ മമ്മൂട്ടി

text_fields
bookmark_border
Mammootty Birthday Wishes For M.T Vasudevan Nair
cancel

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‌ ആശംസയുമായി മമ്മൂട്ടി. സോഷ്യൽ മീഡിയ പേജിലൂടെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച്‌ ആശംസ നേർന്നത്‌.

'പ്രിയപ്പെട്ട എം.ടി സാറിന്‌ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ' എന്ന കുറിപ്പും മമ്മൂട്ടി ആശംസയായി കുറിച്ചിട്ടുണ്ട്‌. എം.ടിയുടെ കുടുംബത്തിനൊപ്പം മമ്മൂട്ടിയും ഭാര്യ സുൽഫത്തും മകനും നടനുമായ ദുൽഖർ സൽമാനും മരുമകൾ അമാലും കൊച്ചുമകൾ മറിയവുമൊക്കെ നിൽക്കുന്ന ഒരു കുടുംബചിത്രമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്‌.


അതേസമയം എം. ടി വാസുദേവൻ നായരുടെ പത്ത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ഒ.ടി.ടിയിലൂടെ റിലീസ്‌ ചെയ്യും. മനോരഥങ്ങൾ എന്ന് എം.ടി. തന്നെ പേരിട്ട ആന്തോളജി ഓരോ സിനിമയായി കാണാനാകും. ചിത്രങ്ങൾ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ ഓണക്കാല റിലീസായി എത്തും. മമ്മൂട്ടി, മോഹൻലാൽ, ബിജു മേനോൻ, ആസിഫ്‌ അലി, ഫഹദ്‌ ഫാസിൽ, ഇന്ദ്രജിത്ത് സുകുമാരൻ, വിനീത്, പാർവതി തിരുവോത്ത്,സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ എന്നിവരാണ്‌ ആന്തോളജിയിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്‌. ചിത്രങ്ങളുടെ ട്രെയിലർ ലോഞ്ച് എം.ടി.യുടെ ജന്മദിനമായ ഇന്ന് കൊച്ചിയിൽ നടക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mammootty Birthday Wishes For M.T Vasudevan Nair
Next Story