എല്ലാവര്‍ക്കും നിറയെ സ്നേഹവും നന്ദിയും, പിന്നെ സര്‍വശക്തനും; പിറന്നാൾ ദിനത്തിൽ മമ്മൂട്ടി
text_fieldsപിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പങ്കുവെച്ച് മമ്മൂട്ടി. 'എല്ലാവര്‍ക്കും നിറയെ സ്നേഹവും നന്ദിയും, പിന്നെ സര്‍വശക്തനും' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. കറുത്ത ലാന്‍ഡ് ക്രൂസറില്‍ ചാരി കടലിലേക്ക് നോക്കി നില്‍ക്കുന്ന ചിത്രമാണ് താരം പങ്കിട്ടത്. ചെന്നൈയിലെ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പമാണ് ഇത്തവണത്തെ പിറന്നാൾ.
സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപ്പേരാണ് പ്രിയ താരത്തിന് പിറന്നാൾ ആശംസകൾ അറിയിക്കുന്നത്. തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് എന്ന കമന്‍റുകളാണ് അധികവും. 'രാജാവിന്‍റെ വരവിനായി ജനങ്ങൾ കാത്തിരുന്നു. ഒടുവിൽ ആ ദിവസം വന്നെത്തി, രാജാവ് തിരിച്ചു വന്നു' എന്നാണ് ഒരു കമന്‍റ്. 'തീരത്ത് തിരയിലെ താരം' എന്നായിരുന്നു ചിത്രത്തിന് രമേശ് പിഷാരടിയുടെ കമന്‍റ്.
മമ്മൂട്ടി കേരളത്തിൽ ഇല്ലെങ്കിലും കൊച്ചിയിലെ വീടിന് മുന്നില്‍ ഇന്നലെ ആരാധകര്‍ പിറന്നാൾ ആഘോഷം നടത്തിയിരുന്നു. ആശംസകള്‍ നേര്‍ന്നും മധുരം വിതരണം ചെയ്തുമായിരുന്നു ആഘോഷം. രാത്രി 12ന് മമ്മൂട്ടിയോട് സംസാരിക്കുന്ന ആരാധകരുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
1971ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകളായിരുന്നു മമ്മൂട്ടിയുടെ ആദ്യ സിനിമ. പിന്നീടിങ്ങോട് വിവധ ഭാഷകളിലായി 400ലധികം സിനിമകളിൽ അഭിനയിച്ചു. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ, 10 കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, 11 കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

