മുമ്പ് താനും അത്താഘോഷത്തിൽ ‘വായ് നോക്കി’ നിന്നു -മമ്മൂട്ടി
text_fieldsതൃപ്പൂണിത്തുറ: അത്തച്ചമയം വിനോദസഞ്ചാരികളെ ആകര്ഷിക്കുന്ന ആഘോഷമാക്കി മാറ്റണമെന്ന് മമ്മൂട്ടി. ജനങ്ങളുടെ സന്തോഷത്തിന്റെയും സൗഹാര്ദത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷമായി അത്തച്ചമയം മാറി.
ജനങ്ങള് അറിയുന്നതിനു മുമ്പ് താൻ ചെമ്പില്നിന്ന് തൃപ്പൂണിത്തുറയിലെത്തി അത്താഘോഷങ്ങളില് പങ്കെടുത്തിട്ടുണ്ടെന്നും എല്ലാവരെയും പോലെ ‘വായ് നോക്കി’ നിന്നിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലി. ഏത് സങ്കൽപത്തിന്റെയും ഏത് വിശ്വാസത്തിന്റെയും പേരിലായാലും അത്തം ആഘോഷമാണെന്നും മമ്മൂട്ടി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

