Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോകകപ്പ് വേദിയിൽ മമ്മൂട്ടിയും മോഹൻലാലും; കളിയാവേശത്തിൽ താരങ്ങൾ
text_fieldsbookmark_border
ഖത്തർ ലോകകപ്പിൽ കലാശപ്പോരാട്ടം പുരോഗമിക്കവെ വേദിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് മമ്മൂട്ടിയും മോഹൻലാലും. ഫേസ്ബുക്കിലാണ് ലോകകപ്പ് വേദിയിൽ നിന്നുള്ള ചിത്രങ്ങൾ താരങ്ങൾ പങ്കുവെച്ചത്.
'ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷിയാവുന്നു... എന്തൊരു നിമിഷം..' ചിത്രം പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചു. കരുത്തൻമാരുടെ ഏറ്റുമുട്ടലിന് സാക്ഷ്യം വഹിക്കുന്നുവെന്നാണ് ചിത്രം പങ്കുവെച്ച് മോഹൻലാൽ കുറിച്ചത്.
നേരത്തെ ഫിഫ ലോകകപ്പ് ഫൈനലിൽ മത്സരിക്കുന്ന ഇരു ടീമുകൾക്കും മമ്മൂട്ടി ആശംസകൾ അറിയിച്ചിരുന്നു. ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ സാധിക്കട്ടെ എന്ന് അദ്ദേഹം കുറിച്ചിരുന്നു. ഖത്തറിന്‍റെ പ്രത്യേക ക്ഷണിതാവാണ് മോഹന്‍ലാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

