Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുരനുഭവം ഉണ്ടായിട്ടുണ്ട്, രണ്ടാമതും അതുപോലൊരു സാഹചര്യത്തിലേക്ക് പോകുമ്പോള്‍ പേടിയുണ്ടാകും; മമിത ബൈജു

text_fields
bookmark_border
Mamitha Baiju  Opens Up About Bad eexperience In crowed
cancel

നടൻ ദുൽഖർ സൽമാന് പിന്നാലെ ആൾക്കൂട്ടത്തിനിടെ വെച്ചുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി മമിത ബൈജു. റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒരു അനുഭവമുണ്ടായാല്‍, രണ്ടാമത് അതുപോലൊരു സാഹചര്യത്തിലേക്ക് പോകുമ്പോള്‍ നമുക്കൊരു പേടിയുണ്ടാകും. അത് അനുഭവിച്ചവര്‍ക്ക് അറിയാം.

ആളുകളെയാണോ ക്യാമറയെയാണോ പേടിക്കേണ്ടത് എന്ന ചോദ്യത്തിനും മമിത മറുപടി നൽകുന്നുണ്ട്. 'അക്കാര്യത്തിൽ ഞാന്‍ ഒട്ടും കോണ്‍ഷ്യസല്ല. കാരണം കോണ്‍ഷ്യസ് ആയാല്‍ അത് എന്റെ മുഖത്ത് അറിയും. എല്ലാവര്‍ക്കും ഉള്ളതൊക്കെ തന്നെയല്ലേ നമുക്കുമുള്ളൂ. ഞാന്‍ എനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള വസ്ത്രങ്ങൾ ധരിച്ച് പോകും. ചിലപ്പോള്‍ തിക്കും തിരക്കുമൊക്കെ കാരണം സാരിയൊക്കെ മാറിപോയെന്ന് വരാം. അതുപക്ഷെ പെട്ടെന്ന് എന്റെ ശ്രദ്ധയില്‍ പെടില്ല. ശ്രദ്ധിച്ചാല്‍ നമ്മളത് ശരിയാക്കും. ചിലപ്പോൾ കാമറയുടെ ഫോക്കസ് അങ്ങോട്ടായിരിക്കും. അതിനിപ്പോള്‍ എന്താണ് പറയുക? എത്രയെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് ചെയ്യും. നമ്മള്‍ എപ്പോഴും ഇതും നോക്കിയല്ലല്ലോ' മമിത പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mamitha Baiju Opens Up About Bad experience In crowed
Next Story