ജയിലർ 2 വിൽ വീണ്ടും മലയാളി സാനിധ്യം; രജനിക്കും മോഹൻലാലിനുമൊപ്പം ലിച്ചി
text_fieldsരജനീകാരജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’വിൽ അഭിനയിക്കുന്ന വിവരം പങ്കുവച്ച് അന്ന രേഷ്മ. ഇതിഹാസ താരമായ രജനികാന്തിനെ നേരിട്ടു കണ്ടുവെന്നും അദ്ദേഹത്തിനൊപ്പം ‘ജയിലർ2’വിൽ അഭിനയിക്കാൻ സാധിക്കുന്നത് വലിയ ഭാഗ്യമാണെന്നും താരം പറഞ്ഞു.
കോഴിക്കോട് ചെറുവണ്ണൂരിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ കേരളത്തിലെ മുഖ്യ ലൊക്കേഷനാണ് ഇത്. ആറുദിവസം രജനികാന്ത് കോഴിക്കോട്ടുണ്ടാകും. പാലക്കാട് അട്ടപ്പാടിയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് രജനി കോഴിക്കോട് എത്തിയത്. രാമനാട്ടുകര കടവ് റിസോര്‍ട്ടിലാണ് താമസം. പാലക്കാട് ഏകദേശം ഇരുപത് ദിവസത്തോളം ചിത്രീകരണം നീണ്ടിരുന്നു. ഷോളയൂർ ഗോഞ്ചിയൂർ, ആനകട്ടി എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ. മാർച്ചിൽ ആദ്യ ഘട്ട ചിത്രീകരണം തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

