Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വയ്യ എനിക്ക്'; ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് പിതാവ് മലൈകയോടും അമൃതയോടും പറഞ്ഞത്..

text_fields
bookmark_border
Malaika Aroras Father Switched Off His Phone Before Death, Told Her I Am Sick and Tired
cancel

ബോളിവുഡ് സിനിമ ലോകത്തെ ഞെട്ടിച്ച മരണമായിരുന്നു നടിയും മോഡലുമായ മലൈക അറോറയുടെയും അമൃത അറോറയുടെയും പിതാവായ അനിൽ കുൽദീപ് മേത്തയുടെത്. അനിൽ ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമല്ല. വസതിയിൽ നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.

മരിക്കുന്നതിന് തെട്ടുമുമ്പ് അനിൽ മക്കളായ മലൈകയെയും അമൃതയെയും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. താരങ്ങളുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. തനിക്ക് നല്ല സുഖം തോന്നുന്നില്ലെന്നും ക്ഷീണിതനാണെന്നുമാണ് അനിൽ മക്കളോട് പറഞ്ഞത്. ശേഷം ഫോൺ ഓഫ് ചെയ്തു.പിതാവിന്റെ ഫോൺ എത്തുമ്പോൾ മലൈക പൂനെയിലെ തന്റെ വസതിയിലായിരുന്നു.

സംഭവം നടക്കുമ്പോള്‍ അനില്‍ മേത്തയുടെ ഭാര്യ ജോയ്സ് പോളികാര്‍പ്പും മാത്രായിരുന്നു ഫ്ലാറ്റിലുണ്ടായിരുന്നത്. രാവിലെ 9 മണിയോടെ സ്വീകരണമുറിയില്‍ അനിലിന്റെ ചെരുപ്പ് മാത്രം കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ്ബാല്‍ക്കണിയിൽ നിന്ന് ചാടിയ നിലയിൽ അനിലിനെ കണ്ടത്.

ജോയ്സ് പോളികാര്‍പ്പ് മലയാളിയാണ്. ഇരുവരും നേരത്തെ ബന്ധം വേര്‍പെടുത്തിയിരുന്നെങ്കിലും അടുത്തിടെ വീണ്ടും ഒന്നിച്ച് താമസിക്കുകയായിരുന്നു. മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്നു അനില്‍ മേത്ത.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malaika Arora's Father Switched Off His Phone Before Death, Told Her 'I Am Sick and Tired'
Next Story