Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാറൂഖ് ഖാനെ കാണാൻ 20 ദിവസത്തോളം ഒരു സെറ്റ് മുഴുവനും കാത്തിരുന്നു; അദ്ദേഹം വന്നപ്പോൾ എല്ലാവരും ചേർന്നു വളഞ്ഞു

text_fields
bookmark_border
Mahima Chaudhary Recalls Work Experience With Shah Rukh Khan In Pardes
cancel

പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല സഹതാരങ്ങൾക്കിടയിൽ പോലും ആരാധകരുള്ള താരാണ് നടൻ ഷാറൂഖ് ഖാൻ. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് വെള്ളിത്തിരയിൽ എത്തിയ ഷാറൂഖ് സ്വന്തം നിലയിലാണ് ബോളിവുഡിൽ വളർന്നത്.

ഇപ്പോഴിതാ ഷാറൂഖ് ഖാനെ കാണാൻ കാത്തിരുന്നതിനെക്കുറിച്ച് പറയുകയാണ് ബോളിവുഡ് താരം മഹിമ ചൗധരി. കിങ് ഖാന്റെ പർദേസ് എന്ന ചിത്രത്തിലൂടെയാണ് മഹിമ ആദ്യമായി വെള്ളിത്തിരയിൽ എത്തിയത്. താൻ മാത്രല്ല സെറ്റിലുള്ളവരെല്ലാം ഷാറൂഖിനെ ഒരുനോക്ക് കാണാൻ ദിവസത്തോളം കാത്തിരുന്നുവെന്നാണ് നടി പറയുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

'ഷാറൂഖിനെ കാണാൻ വേണ്ടി 15-20 ദിവസമാണ് കാത്തിരുന്നത്. ഞാൻ മാത്രമല്ല ആ സെറ്റുമുഴുവനും ആകാംക്ഷയോടെ കാത്തിരുന്നു. കാരണം ആ ചിത്രത്തിൽ അഭിനമയിച്ച മിക്കവരും അന്ന് പുതിയ ആളുകളായിരുന്നു. ഷാറൂഖ് ഖാൻ ഉടൻ എത്തുമെന്ന് എല്ലാവരും പറയുന്നുണ്ടായിരുന്നു. അവസാനം അദ്ദേഹമെത്തിയപ്പോൾ എല്ലാവരും ചുറ്റും കൂടി. അദ്ദേഹത്തിന്റെ വാക്കുകളിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ മുഴുവനും. അദ്ദേഹം സംസാരിക്കുമ്പോൾ എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ട് ആയിരുന്നു. കൂടാതെ ഷാറൂഖ് സീൻ ചെയ്യുന്നതും ഞാൻ കൃത്യമായി വീക്ഷിച്ചിരുന്നു. ഡയലോഗ് പറയുന്നതും നൃത്തം ചെയ്യുന്നതുമൊക്കെ ഞാൻ ശ്രദ്ധിക്കുമായിരുന്നു'- മഹിമ ചൗധരി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mahima Chaudhary Recalls Work Experience With Shah Rukh Khan In Pardes
Next Story