Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുറച്ച് നാൾ വിശ്രമം, പഴയതിനെക്കാൾ അടിപൊളിയാ‍യി തിരിച്ചു വരും- മഹേഷ് കുഞ്ഞുമോൻ

text_fields
bookmark_border
Mahesh Kunjumon Opens Up About His Health condition
cancel

നടൻ കൊല്ലം സുധിക്കൊപ്പം അപകടത്തിൽപ്പെട്ട മിമിക്രി കലാകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോൻ ജീവിതത്തിലേക്ക് മടങ്ങി വരുകയാണ്. ഇപ്പോഴിതാ താൻ വളരെ പെട്ടെന്ന് സുഖംപ്രാപിച്ച് തിരിച്ചു വരുമെന്ന് അറിയിച്ചിരിക്കുകയാണ് താരം. 24 ന്യൂസിനോടാണ് നിലവിലെ ആരോഗ്യസ്ഥിതിയെ കുറിച്ച് വെളിപ്പെടുത്തിയത്. കൂടാതെ തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവരോടും നന്ദിയും അറിയിക്കുന്നുണ്ട്. അപകടനത്തിന് ശേഷം ഇതാദ്യമായിട്ടാണ് മഹേഷ് കാമറക്ക് മുന്നിൽ എത്തുന്നത്.

'എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവരോടും നന്ദി പറയുന്നു. ഞാൻ മിമിക്രി ആർട്ടിസ്റ്റും ഡബ്ബിങ് ആർട്ടിസ്റ്റുമാണ്. മിമിക്രിയാണ് എന്റെ ജീവിതമെന്ന് എല്ലാവർക്കും അറിയാം. നിങ്ങളെല്ലാവരും എന്ന തിരിച്ചറിഞ്ഞതും ഇഷ്ടപ്പെട്ടതും മിമിക്രിയിലൂടെയാണ്. കുറച്ച് നാളത്തേക്ക് വിശ്രമമാണ്. പഴയതിനെക്കാൾ അടിപൊളിയാ‍യി തിരിച്ചു വരും. അപ്പോഴും എല്ലാവരുടേയും പ്രാർഥനയും അനുഗ്രഹവും കൂടെ ഉണ്ടാകണം. എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു'- മഹേഷ് കുഞ്ഞുമോൻ പറഞ്ഞു.

ജൂൺ നാലിന് കോഴിക്കോട് വടകരയിലെ ഒരു പരിപാടിയിൽ പങ്കെടുത്തതിന് ശേഷം നാട്ടിലേക്ക് മടങ്ങി വരവെയാണ് അപകടം സംഭവിക്കുന്നത്. നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ജീവൻ നഷ്ടപ്പെടുകയും കാറിലുണ്ടായിരുന്ന ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ, ഉല്ലാസ് അരൂർ എന്നിവർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. തലക്ക് പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുഖത്തും പല്ലിനും മഹേഷിന് ഗുരുതരമായ പരിക്കേറ്റിരുന്നു. 9 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് മഹേഷ് വിധേയനായിരുന്നു.ബിനു അടിമാലിയും ഉല്ലാസ് അരൂരും സുഖം പ്രാപിച്ചു വരികയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mahesh Kunjumon Opens Up About His Health condition
Next Story