Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടികൾ മുടക്കിയുള്ള പാർട്ടിയില്ല! നടൻ മഹേഷ് ബാബുവിന്റെ മകൾ സിതാരയുടെ പിറന്നാൾ ആഘോഷം ഇങ്ങനെ... അഭിനന്ദവുമായി ആരാധകർ

text_fields
bookmark_border
Mahesh Babus daughter Sitara turns 11, celebrates birthday in a special way
cancel

നടൻ മഹേഷ് ബാബു- നമ്രത ശിരോദ്കർ ദമ്പതികളുടെ മകൾ എന്നതിൽ ഉപരി സിതാര വാർത്തകളിൽ ഇടംപിടിക്കുകയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമണ് താരപുത്രി. പരസ്യ ചിത്രത്തിൽ അഭിനയിച്ചതിന് ലഭിച്ച ആദ്യത്തെ ശമ്പളം ജീവകാരുണ്യ പ്രവർത്തനത്തിനായിരുന്നു വിയോഗിച്ചത്. ആദ്യ ശമ്പളം സമൂഹ്യ സേവനത്തിന് ചിലവഴിച്ചതിന് താരപുത്രിയെ അഭിനന്ദിച്ച് ആരാധകർ രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ സിതാരയുടെ 11ാം പിറന്നാൾ വാർത്തകളിൽ ഇടംപിടിക്കുകാണ്. ഇത്തവണ മഹേഷ് ബാബു ഫൗണ്ടേഷനിലെ പെൺകുട്ടികൾക്കൊപ്പമാണ് തന്റെ പിറന്നാൾ ആഘോഷിച്ചത്. കേക്ക് മുറിക്കുന്നതിന്റേയും പെൺകുട്ടികൾക്ക് സൈക്കിൾ നൽകുന്നതിന്റേയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മകൾക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ട് നമ്രത ശിരോദ്കറാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

'എന്റെ കുട്ടികൾക്ക് അവരുടെ പുതിയ യാത്രയിൽ വളരെയധികം സന്തോഷിക്കുന്നുണ്ട്. ഇപ്പോൾ സ്കൂൾ ഒരു സൈക്കിൾ ദൂരം മാത്രമാണ്. ഞങ്ങളുടെ പ്രിയപ്പെട്ട മകളെ, നിന്റെ വലിയ മനസിന് ഒരുപാട് സ്നേഹം. നിങ്ങളുടെ മഹത്തായ യാത്രയിൽ ഇനിയും നല്ല അർത്ഥവത്തായ ഓർമ്മകൾ ഉണ്ടാകട്ടെ.. പിറന്നാൾ ആശംസകൾ'- നമ്രത വിഡിയോക്കൊപ്പം കുറിച്ചു.

സിതാരക്ക് പിറന്നാൾ ആശംസകൾ നേരുന്നതിനൊപ്പം വലിയ മനസിന് അഭിനന്ദിച്ച് ആരാധകർ എത്തിയിട്ടുണ്ട്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mahesh Babu's daughter Sitara turns 11, celebrates birthday in a special way
Next Story