കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹേഷ് ബാബു ഇ.ഡിക്ക് മുന്നിൽ ഹാജരാകും
text_fieldsഹൈദരാബാദ്: റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളായ സായ് സൂര്യ ഡെവലപ്പേഴ്‌സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മഹേഷ് ബാബു ഇ.ഡിക്ക് മുന്നിൽ ഹാജരാകും. പരസ്യത്തിനും പ്രമോഷനുമായി കോടികൾ വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഏപ്രിൽ 27 ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ വിദേശത്ത് ഷൂട്ടിങിലാണെന്ന കാരണത്താൽ പുതുക്കിയ തിയതി ലഭിച്ചു.
100 കോടിയുടെ അനധികൃത പണമിടപാടികളും 74.5 ലക്ഷം രൂപയുമാണ് സുരാന ഗ്രൂപിന്റെ അനുബന്ധ സ്ഥാപനങ്ങളായ സായ് സൂര്യ ഡവലപ്പേഴ്സിന്റെയും ഭാഗ്യനഗർ പ്രോപർട്ടീസിന്റെയും ഓഫിസുകളിൽ നടത്തിയ റെയ്ഡിൽ ഇ.ഡി കണ്ടെത്തിയത്.
ഒരേ ഭൂമി തന്നെ പലർക്കും വിൽക്കുക, തട്ടിപ്പ് സ്കീമുകൾ നടത്തി നിക്ഷേപകരെ പറ്റിക്കുക, കൃത്യമായ കരാറില്ലാതെ പണം കൈപ്പറ്റുക തുടങ്ങി നിരവധി പരാതികൾ ഇവർക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

