Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആമിർ ഖാൻ ‘ലൗജിഹാദിന്റെ അംബാസഡ’റെന്ന് മഹാരാഷ്ട്ര മന്ത്രി

text_fields
bookmark_border
ആമിർ ഖാൻ ‘ലൗജിഹാദിന്റെ അംബാസഡ’റെന്ന് മഹാരാഷ്ട്ര മന്ത്രി
cancel

മുംബൈ: മൂന്നാമതും വിവാഹിതനായ ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാനെ ‘ലൗജിഹാദിന്റെ അംബാസഡറെ’ന്ന് വിശേഷിപ്പിച്ച് ഷിൻഡെ പക്ഷ ശിവസേന മന്ത്രി സഞ്ജയ് ശീർസാട്. ആമിർ ഖാന്റേത് ലൗജിഹാദല്ലേ എന്ന് ചോദിച്ചും ഹിന്ദുക്കൾ അദ്ദേഹത്തിന്റെ സിനിമകൾ കാണുന്നത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും ബി.ജെ.പി നേതാവും മറ്റൊരു മഹാരാഷ്ട്ര മന്ത്രിയുമായ നിതേഷ് റാണെ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. നിതേഷ് റാണയെ പിന്തണച്ചുകൊണ്ടാണ് ശീർസാടിന്റെ പ്രസ്താവന.

ആമിർ വലിയ താരമൊക്കെയായിരിക്കാം. എന്നാൽ, മൂന്നുവട്ടം വിവാഹം ചെയ്തത് അദ്ദേഹത്തിന് ജനഹൃദയങ്ങളെ കൈയടക്കാനാകില്ല എന്നതിന്റെ തെളിവാണ്. ഒന്നും രണ്ടും വട്ടമല്ല ഈ താരം വിവാഹിതനായത്, മൂന്നുവട്ടം. ഇതിൽ നിന്ന് ജനങ്ങൾ എന്താണ് പഠിക്കേണ്ടത്-ശീർസാട് ചോദിച്ചു. ഒരാഴ്ച മുമ്പാണ് സംരംഭകയായ ഗൗരി സ്പ്രാട്ടുമായി ആമിറിന്റെ മൂന്നാം വിവാഹം നടന്നത്. ആദ്യ ഭാര്യമാരായ റീന ദത്ത, കിരൺ റാവു എന്നിവരുടെയും അവരിലുള്ള മക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Maharashtra minister says Aamir Khan is ambassador of love jihad
Next Story