നികുതിവെട്ടിപ്പ്: എ.ആർ റഹ്മാന് മദ്രാസ് ഹൈകോടതി നോട്ടീസ്
text_fieldsചെന്നൈ: നികുതിവെട്ടിപ്പ് കേസിൽ ഓസ്കാർ അവാർഡ് ജേതാവും സംഗീത സംവിധായകനുമായ എ.ആർ റഹ്മാന് മദ്രാസ് ഹൈകോടതിയുടെ നോട്ടീസ്. ആദായ നികുതി വകുപ്പിെൻറ കേസിലാണ് നോട്ടീസ്. നികുതിവെട്ടിക്കുന്നതിനായി റഹ്മാൻ മൂന്ന് കോടി വകമാറ്റിയെന്നാണ് ആരോപണം.
യു.കെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടെലികോം കമ്പനിക്ക് റിങ്ടോൺ ഉണ്ടാക്കി നൽകിയതിന് 2011-12 വർഷത്തിൽ റഹ്മാന് 3.47 കോടി രൂപ പ്രതിഫലം ലഭിച്ചു. ഈ തുക റഹ്മാൻ അദ്ദേഹം നേതൃത്വം നൽകുന്ന ചാരിറ്റബിൾ ട്രസ്റ്റിലേക്ക് നേരിട്ട് നിക്ഷേപിക്കാൻ ആവശ്യപ്പെട്ടുവെന്നും ഇത് ആദായ നികുതി വെട്ടിക്കുന്നതിനുമാണെന്നാണ് കണ്ടെത്തൽ.
റഹ്മാന് വ്യക്തിപരമായി ലഭിക്കുന്ന വരുമാനം മാത്രമാണ് ആദായ നികുതി പരിധിയിൽ വരിക. അദ്ദേഹം നേതൃത്വം നൽകുന്ന ട്രസ്റ്റിലേക്ക് വരുമാനം ആദായ നികുതിയുടെ പരിധിയിൽ വരില്ല ഈ പഴുതുപയോഗിച്ച് റഹ്മാൻ തട്ടിപ്പ് നടത്താൻ ശ്രമിച്ചുവെന്നാണ് വകുപ്പ് ആരോപിക്കുന്നത്. എന്നാൽ, എ.ആർ റഹ്മാൻ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

