യു.എസിലേക്ക് പോകുമ്പോൾ പാചകപുസ്തകം കൈവശം വെച്ചിരുന്നു: പ്രഭാതഭക്ഷണം ഉണ്ടാക്കാൻ രാവിലെ 5:30 ന് എഴുന്നേൽക്കുമായിരുന്നു -മാധുരി ദീക്ഷിത്
text_fieldsബോളിവുഡിൽ ആരാധകർ ഏറെയുള്ള താരമാണ് മാധുരി ദീക്ഷിത്.1999ൽ എല്ലാം ഉപേക്ഷിച്ച് ഭർത്താവ് ഡോ. ശ്രീറാം നെനെയോടൊപ്പം യു.എസിലേക്ക് താമസം മാറിയപ്പോൾ മാധുരി ദീക്ഷിത് രാജ്യത്തെ ഏറ്റവും പ്രശസ്തയായ താരങ്ങളിൽ ഒരാളായിരുന്നു. അക്കാലത്ത് മാധുരി തന്റെ ജോലി ഉപേക്ഷിച്ച് ഒരു ഗാർഹിക ജീവിതം നയിക്കാൻ തീരുമാനിച്ചു. അതിരാവിലെ എഴുന്നേറ്റ് ഭർത്താവിന് പ്രഭാതഭക്ഷണം ഉണ്ടാക്കുന്നത് ഉൾപ്പടെ അദ്ദേഹത്തിന് ഭക്ഷണം തയ്യാറാക്കാൻ വേണ്ടി അവൾ ഒരു പാചകപുസ്തകം പോലും കൂടെ കൊണ്ടുപോയി.
വിവാഹശേഷം യു.എസിലേക്ക് താമസം മാറിയതിനുശേഷം ഭർത്താവ് ഡോ. ശ്രീറാം നെനെക്ക് വേണ്ടി ഒരു പാചകക്കാരിയാകാൻ ഞാൻ തീരുമാനിച്ചിരുന്നെങ്കിലും ചില പാചക ദുരന്തങ്ങൾ സംഭവിച്ചിരുന്നു. ഭർത്താവിന് ആശുപത്രിയിൽ പോകേണ്ടി വന്നതിനാൽ പ്രഭാതഭക്ഷണം ഉണ്ടാക്കാൻ താൻ രാവിലെ 5:30 ന് ഉണരുമെന്ന് മാധുരി പങ്കുവെച്ചു. ഭർത്താവ് കാർഡിയോതൊറാസിക് സർജനായി പ്രാക്ടീസ് ചെയ്യുമ്പോൾ ഞാൻ രാവിലെ 5:30 ന് ഉണർന്ന് പ്രഭാതഭക്ഷണം ഉണ്ടാക്കുമായിരുന്നു.
അദ്ദേഹം ജോലിക്ക് പോകുമ്പോൾ ഞാൻ കുറച്ചു നേരം ഉറങ്ങുമായിരുന്നു. എന്‍റെ പാചകത്തിൽ അദ്ദേഹം അത്ഭുതപ്പെട്ടിട്ടുണ്ടാവും. ഭർത്താവിന് ഭക്ഷണം തയ്യാറാക്കാൻ ഞാൻ ഒരു പാചകപുസ്തകം കൈവശം വെച്ചിരുന്നു. അത് നോക്കി ഞാൻ അദ്ദേഹത്തിന് വേണ്ടി കുറച്ച് മസാല ചെമ്മീൻ ഉണ്ടാക്കി. അദ്ദേഹം അത് റബ്ബർ പോലെ ചവച്ചരച്ച് കഴിച്ചു. വിഴുങ്ങാൻ കഴിഞ്ഞില്ല. എന്നിട്ടും ഒന്നും പറഞ്ഞില്ല മാധുരി ദീക്ഷിത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

