'നൃത്തം ആത്മീയമാണ്, നൃത്തം ചെയ്യുമ്പോൾ പ്രാർത്ഥന പോലെയാണ് തോന്നുന്നത്' -മാധുരി ദീക്ഷിത്
text_fields25-ാമത് ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി (ഐ.ഐ.എഫ്.എ) അവാർഡ് ദാന ചടങ്ങിൽ നൃത്തം അവതരിപ്പിച്ചതിന് ശേഷം ബോളിവുഡ് താരം മാധുരി ദീക്ഷിത് തന്‍റെ നൃത്ത ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ്.
'നൃത്തം എനിക്ക് ആത്മീയമാണ്. നൃത്തം ചെയ്യുന്നത് ഒരു പ്രാർത്ഥന പോലെയാണ്. ജയ്പൂരിലും എനിക്ക് നൃത്തം ചെയ്യാൻ ഭാഗ്യം ലഭിച്ചു. സിനിമകളിലൂടെ ക്ലാസിക്കൽ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും മാധുരി പറയുന്നു. മൂന്ന് വയസുള്ളപ്പോൾ നൃത്തം പഠിക്കാൻ തുടങ്ങിയതാണ്. അതിനാൽ നൃത്തം എന്റെ രക്തത്തിലുള്ളതാണെന്നും' മാധുരി ദീക്ഷിത് പറഞ്ഞു.
ഞങ്ങൾ ഇവിടെ പരസ്പരം വിജയങ്ങൾ ആഘോഷിക്കുന്നു. എനിക്ക് ഐഫയുമായി വളരെക്കാലമായി ബന്ധമുണ്ട്. സിനിമാ ലോകത്തിന് എല്ലാ വർഷവും ഒത്തുചേരാനുള്ള അവസരം ഐഫ നൽകുന്നുവെന്ന് ഭർത്താവ് ശ്രീറാം നെനെയ്‌ക്കൊപ്പം ചടങ്ങിൽ പങ്കെടുത്ത മാധുരി ദീക്ഷിത് പറഞ്ഞു. 2024ലെ ഹിറ്റ് ഹൊറർ കോമഡി ചിത്രമായ ഭൂൽ ഭുലയ്യ 3യിലാണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

