Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് ഞങ്ങൾ ഞെട്ടി, തടവിൽ ഇരിക്കുമ്പോഴെങ്കിലും വാചകമടിക്ക് കുറവുണ്ടാകുമെന്ന് കരുതി’; പരിഹാസ കുറിപ്പുമായി മധു വാര്യർ

text_fields
bookmark_border
Manju Warrier
cancel
camera_alt

മഞ്ജു വാര്യർ കുടുംബത്തോടൊപ്പം 

നടി മഞ്ജു വാര്യർ തടവിലാണെന്നാരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന സനൽകുമാർ ശശിധരന് മറുപടിയുമായി സഹോദരൻ മധു വാര്യർ. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണ്ണമായി പുറത്തുവിടണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്ന സെക്സ് റാക്കറ്റുകളെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നുമാണ് സനൽകുമാർ ശശിധരൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തെരുവിൽ നിരത്തിവെച്ചാണ് അദ്ദേഹം പ്രതിഷേധിക്കുന്നത്. ആവശ്യങ്ങൾ വിശദീകരിക്കുന്ന ബാനറും സമരവേദിയിൽ സ്ഥാപിച്ചിട്ടുണ്ട്.

പരിഹാസം നിറഞ്ഞ കുറിപ്പാണ് മധു പങ്കുവച്ചത്. തടവിൽ കഴിയുന്ന സഹോദരിയെ കാണാൻ അമ്മയോടൊപ്പം പോകാൻ തീരുമാനിച്ചതായും, അവിടെ എത്തിയപ്പോൾ തോക്കിൻമുനയിൽ നിൽക്കുന്ന മഞ്ജുവിനെ കണ്ട് എല്ലാവരും അമ്പരന്നുപോയെന്നും മധു കുറിച്ചു. തടവിലായതോടെ മഞ്ജുവിന്റെ സംസാരം കുറയുമെന്ന് കരുതിയെങ്കിലും തെറ്റിദ്ധരിച്ചുവെന്നും, ഗൺപോയിന്റിൽ നിൽക്കുമ്പോഴും മഞ്ജു എല്ലാവർക്കുമായി ഭക്ഷണം ഓർഡർ ചെയ്തുവെന്നും അദ്ദേഹം പരിഹാസരൂപേണ കൂട്ടിച്ചേർത്തു.

കുറിപ്പിന്‍റെ പൂർണരൂപം

അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു. മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി. അവിടെ ചെന്നപ്പോൾ തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, അനു ഞെട്ടി, ആവണി ഞെട്ടി, ഞാൻ ഞെട്ടി, ബാൽക്കണിയിൽ ഇരിക്കുന്ന പ്രാവിലേക്ക് ശ്രദ്ധ പോയത് കൊണ്ട് ഒരു പത്ത് സെക്കന്റ് ഡിലേ കഴിഞ്ഞ് കൊക്കോയും ഞെട്ടൽ രേഖപ്പെടുത്തി.

അങ്ങനെ ഞെട്ടൽ മഹാമഹം കഴിഞ്ഞു എന്നുറപ്പ് വരുത്തിയതിന് ശേഷം ഞങ്ങൾ ബാക്കി കാര്യപരിപാടിയിലേക്ക് കടന്നു. മഞ്ജു പുതിയതായി വാങ്ങിയ ഡ്രെസ്സുകൾ എടുത്ത് കൊണ്ട് വന്ന് നിരത്തി അതിന്റെ ഡിസ്കഷൻസിലേക്ക് കടന്നു. തടവിൽ ഇരിക്കുമ്പോഴെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവുണ്ടാകുമെന്ന് കരുതിയെങ്കിലും അത് തെറ്റാണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി.

അത് കഴിഞ്ഞ് ഗൺപോയിന്റിലുള്ള മഞ്ജു എല്ലാവർക്കും ബേൺഡ് ഗാർലിക് ഫ്രൈഡ് റൈസും, നൂഡിൽസും, ഹണി ഗ്ലേസ്ഡ് ചിക്കനും, സാൾട്ട് പെപ്പർ കോട്ടേജ് ചീസും ഓർഡർ ചെയ്തു. ഭക്ഷണശേഷം ഇറങ്ങാൻ നേരം രണ്ട് ദിവസം കഴിഞ്ഞേ വരുന്നുള്ളൂ എന്ന് അമ്മ പറഞ്ഞു. കഥകളി ക്ലാസ്സിന്റേയും യോഗാ ക്ലാസ്സിന്റേയും ബോറടി മാറ്റാൻ രണ്ട് ദിവസം മഞ്ജുവിന്റെ കൂടെ തടവിൽ കഴിയാൻ പോകുകയാണ് പോലും. അപ്പൊ ഇനിയുള്ള രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Madhu Warrier mocks claims of Manju Warrier being held captive
Next Story