Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Maala Parvathi
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightമാലാ പാർവതി 'അമ്മ'...

മാലാ പാർവതി 'അമ്മ' പരാതി പരിഹാര സെല്ലിൽ നിന്ന് രാജിവെച്ചു; വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം

text_fields
bookmark_border
Listen to this Article

തിരുവനന്തപുരം: നടി മാലാ പാർവതി അമ്മ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് രാജിവെച്ചു. പീഡനക്കേസ് പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. സംഘടനയിലെ അംഗമായി തുടരുമെന്നും അമ്മ ഇറക്കിയ വാർത്താകുറിപ്പിൽ വിയോജിപ്പു​ണ്ടെന്നും നടി വ്യക്തമാക്കി.

ഏപ്രിൽ 27ന് ചേർന്ന അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെൽ യോഗം വിജയ് ബാബുവിനെതിരെ നടപടിയെടുക്കാൻ ശിപാർശ ചെയ്തിരുന്നു. ആരോപണമുയർന്നതിന് പിന്നാലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ്ബാബു ഫേസ്ബുക്ക് ലൈവ് നടത്തിയതിന് പിന്നാലെയായിരുന്നു ഐ.സി.സി യോഗം.

ഈ റിപ്പോർട്ട് അമ്മ യോഗത്തിൽ പരിഗണിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ അമ്മ എക്സിക്യൂട്ടീവിന് തൊട്ടുമുമ്പ് ലഭിച്ച വിജയ് ബാബുവിന്റെ കത്ത് മാത്രമാണ് യോഗത്തിൽ പരിഗണിച്ചത്.

ആരോപണമുയർന്ന സാഹചര്യത്തിൽ നിരപരാധിത്വം തെളിയുന്നത് വരെ അമ്മയുടെ എക്സിക്യൂട്ടീൽ നിന്ന് മാറ്റിനിർത്തണമെന്നായിരുന്നു വിജയ് ബാബുവിന്റെ കത്തിലെ ഉള്ളടക്കം. വിജയ്ബാബുവി​ന്റെ ആവശ്യം അംഗീകരിച്ചുവെന്ന നിലയിലായിരുന്നു അമ്മയുടെ വാർത്താകുറിപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ammaMaala ParvathiVijay Babu rape case
News Summary - Maala Parvathi resigned from AMMA internal complaints committee membership
Next Story