കുടത്തിൽ നിന്ന് ഒരു ഭൂതത്തെ തുറന്നു വിട്ടിരിക്കുകയാണ്; ആ നടന്റെ പേര് ടിനി ടോം പുറത്തുവിടണം: എം.എ നിഷാദ്
text_fieldsസിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള നടൻ ടിനി ടോമിന്റെ പ്രതികരണം വലിയ ചർച്ചയാവുകയാണ്. ലഹരിക്ക് അടിമയായ ഒരു നടനെ കണ്ടുവെന്നും അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി ഇനി അടുത്തത് എല്ലാണെന്നുമാണ് ടിനി ടോം പറഞ്ഞത്.
ഇപ്പോഴിതാ ആ പറഞ്ഞ നടന്റെ പേര് പുറത്തു വിടണണമെന്ന് ടിനി ടോമിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് സംവിധായകൻ എം.എ നിഷാദ്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കമോൺ ടിനിടോം എന്ന ഹാഷ്ടാഗോടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ടിനി ടോമിന്റെ കൈയിലുള്ള തെളിവുകൾ പുറത്തുവിടണമെന്നും സമൂഹത്തിനോട് പ്രതിബദ്ധത കാണിക്കണമെന്നും എം.എ നിഷാദ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ടിനി ടോം കുടത്തിൽ നിന്ന് ഒരു ഭൂതത്തെയാണ് തുറന്നു വിട്ടിരിക്കുന്നത്. എല്ലാവരെയും മഴയത്തു നിര്‍ത്തുന്ന പരിപാടി ശരിയല്ല. നടന്റെ പേര് ടിനി പൊതുസമൂഹത്തിനു മുന്നില്‍ പറഞ്ഞില്ലെങ്കില്‍പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്ത് പറയണമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
എം.എ. നിഷാദ് ഫേസ്ബുക്ക് പോസ്റ്റ്
'ടിനിടോമിന് ധൈര്യം കൊടുക്കണം. അദ്ദേഹം പറഞ്ഞ പേരുകള്‍ പുറത്ത് വിടാന്‍ #comeontinitom എന്ന ഹാഷ് ടാഗ് ക്യാംപെയ്‌നിനു തുടക്കമിടാം. ടിനി ടോം എന്ന നടന്‍, കുടത്തില്‍ നിന്നും ഒരു ഭൂതത്തെ തുറന്നു വിട്ടു. തീര്‍ച്ചയായും അതൊരു ചര്‍ച്ചാ വിഷയം തന്നെ. ഇനി ടിനി ടോം സാമൂഹിക പ്രതിബദ്ധത കാണിക്കണം…
അയാൾ പറഞ്ഞത് ശരിയാണെന്ന ഉത്തമ ബോധ്യം അയാള്‍ക്കുണ്ടല്ലോ അതു കൊണ്ടാണ് അയാള്‍ പരസ്യമായി വിളിച്ച് പറഞ്ഞത്… ടിനി, താങ്കള്‍ പറഞ്ഞ പേരുകളും തെളിവുകളും പുറത്ത് വിടണം…ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നില്‍ അത് അവതരിപ്പിക്കണം… വെറും അമ്മായി കളി കളിക്കരുത്…കയ്യടിക്ക് വേണ്ടി പറഞ്ഞതല്ല എന്ന് വിശ്വസിക്കട്ടെ…കമോണ്‍ ടിനി…കമോണ്‍
എല്ലാവരെയും മഴയത്തു നിര്‍ത്തുന്ന പരിപാടി ശരിയല്ല. നടന്റെ പേര് ടിനി ടോം പൊതുസമൂഹത്തിനു മുന്നില്‍ പറഞ്ഞില്ലെങ്കില്‍പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്ത് പറയണം. അല്ലെങ്കില്‍ പൊലീസോ എക്‌സൈസ് വിഭാഗമോ ടിനി ടോമുമായി സഹകരിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണം. അത് പറയാനുള്ള മനക്കരുത്ത് ടിനി ടോമും കാണിക്കണം. ടിനി ടോം ‘അമ്മ’യുടെ ഔദ്യോഗിക മെബര്‍ ആണ്. അയാള്‍ക്കൊരു ഉത്തരവാദിത്തമുണ്ട്'- എം.എ. നിഷാദ് കുറിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

