'ഞാൻ ആമിർ ഖാന്റെ മകനാണെന്ന് ആരും വിശ്വസിക്കില്ല, അതുകൊണ്ട് ഭയമില്ല'; ജുനൈദ്
text_fieldsസൂപ്പർ താരം ആമിർ ഖാന്റെ മകൻ ജുനൈദ് ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ലവ്‌യാപാ'. അന്തരിച്ച താരം ശ്രീദേവിയുടെ മകൾ ഖുഷി കപൂറാണ് ചിത്രത്തിലെ നായിക. ലവ് ടുഡേ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണിത്.
സിനിമയിൽ സജീവമാകുമ്പോൾ പിതാവിന്റെ താരപദവിയിൽ തനിക്ക് യാതൊരു ഭയവുമില്ലെന്ന് പറയുകയാണ് ജുനൈദ് ഖാൻ. താൻ ആമിറിന്റെ മകനാണെന്ന് അധികം ജനങ്ങൾക്ക് അറിയില്ലെന്നും പിതാവുമായി തന്നെയാരും താരതമ്യം ചെയ്യില്ലെന്നും ജുനൈദ് ഖാൻ പറഞ്ഞു.
' ഞങ്ങൾ രണ്ടുപേരും വളരെ വ്യത്യസ്തരാണ്. കാണാനും ഒരുപോലെയല്ല. അച്ഛൻ ഇപ്പോഴും വളരെ ചെറുപ്പമാണ്. അദ്ദേഹത്തിന് ഇത്രയും മുതിർന്ന മകനുണ്ടെന്ന് ആരും വിശ്വസിക്കില്ല'- ജുനൈദ് ഖാൻ പറഞ്ഞു.
മകന്റെ സിനിമ പ്രമോഷനിൽ സജീവമായിരുന്നു ആമിർ ഖാൻ.'ലവ്‌യാപാ'യുടെ പ്രീ റിലീസ് ചടങ്ങിന് ഷാറൂഖ് ഖാനും സൽമാൻ ഖാനും എത്തിയിരുന്നു. നേരത്തെ ചിത്രത്തിലെ ഗാനത്തെ പ്രശംസിച്ച് ഷാറൂഖ് രംഗത്തെത്തിയിരുന്നു.'ഈ പാട്ട് വളരെ സ്വീറ്റാണ്. ജുനൈദിനെപ്പോലെ സൗമ്യമാണ്. എല്ലാ ആശംസകളും ഖുഷി. ലവ്‌യാപാ ടീമിന് ഒരുപാട് സ്നേഹം'എന്നായിരുന്നു ഷാറൂഖ് പാട്ടിന്റെ ലിങ്ക് പങ്കുവച്ച് കുറിച്ചത്.
അദ്വൈത് ചന്ദൻ ആണ് ലവ്‌യാപാ സംവിധാനം ചെയ്തിരിക്കുന്നത്. ജുനൈദ്, ഖുഷി എന്നിവർക്കൊപ്പം അശുതോഷ് റാണ, തൻവിക പാർലിക്കർ, കിക്കു ശാർദ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

