ലിയോയുടെ രണ്ടാം ഭാഗം; വിജയ് സാറിന്റെ തീരുമാനത്തെ മാനിക്കണമെന്ന് ലോകേഷ് കനകരാജ്
text_fieldsവിജയ് ചിത്രം ലിയോയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. ലിയോയുടെ രണ്ടാം ഭാഗം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നെന്നും അത് ഇനി നടക്കില്ലെന്നും ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ലോകേഷ് പറഞ്ഞു.
‘ലിയോ 2’ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ വിജയ് സാർ ഇനി അഭിനയിക്കുമോയെന്ന കാര്യം അറിയില്ല. വിജയ് സാറിന്റെ ചിന്തകൾ ഇപ്പോൾ മറ്റൊര തലത്തിലാണ്. അദ്ദേഹത്തിന്റെ ആ തീരുമാനത്തെ നാം മാനിക്കണം. ഇല്ലെങ്കിൽ, ഞാൻ അദ്ദേഹത്തോടൊപ്പം ‘ലിയോ 2’ ചെയ്യുമായിരുന്നു. ഒരുപക്ഷേ ലിയോ 2 അല്ലെങ്കിൽ വിക്രം 2 എൽസിയുവിന്റെ ഗ്രാൻഡ് ഫിനാലെ ആകുമായിരുന്നു' - ലേകോഷ് കനകരാജ് പറഞ്ഞു.
ഏറെ ആകാംക്ഷയോടെ വിജയ് ആരാധകർ കാത്തിരുന്ന ചിത്രമായിരുന്നു ലിയോ.2023 ഒക്ടോബറിൽ തിയറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ 620 കോടിയിലധികം നേടിയിരുന്നു. വിജയ് യുടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.സഞ്ജയ് ദത്ത്, അർജുൻ, തൃഷ, മാത്യൂസ്, ഗൗതം വാസുദേവ മേനോൻ, മഡോണ െസബാസ്റ്റ്യൻ, മൻസൂർ അലിഖാൻ, മിഷ്കിൻ, സാന്‍ഡി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സംഗീതം സംവിധാനം നിർവഹിച്ചത് അനിരുദ്ധ് ആയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

