ഞങ്ങളുടേത് വളരെ സാധാരണ കുടുംബം,വീട്ടിൽ താരങ്ങളില്ല; ആളുകൾ ഇത് അറിഞ്ഞിരിക്കണമെന്ന് ഷാറൂഖ് ഖാൻ
text_fieldsകുടുംബമാണ് തന്റെ പിൻബലമെന്ന് നടൻ ഷാറൂഖ് ഖാൻ. ലൊകാർണോ ഫിലിം ഫെസ്റ്റിവലിലാണ് ഇക്കാര്യം പറഞ്ഞത്. വളരെ സാധാരണ കുടുംബമാണെന്നും താരപദവിക്ക് പുറത്താണ് തങ്ങൾ ജീവിക്കുന്നതെന്നും ഷാറൂഖ് ഖാൻ വ്യക്തമാക്കി. എല്ലാ മാതാപിതാക്കളേയും പോലെ മക്കൾക്ക് നല്ല മൂല്യങ്ങൾ പകർന്നു നൽകാൻ താനും ഭാര്യ ഗൗരിയും ശ്രമിക്കാറുണ്ടെന്നും കിങ് ഖാൻ കൂട്ടിച്ചേർത്തു.
'ഒരു സാധാരണ കുടുംബമാണ് ഞങ്ങളുടെത്.താരപദവിക്ക് പുറത്താണ് ജീവിക്കുന്നത്. ഇതു ആളുകൾ അറിയണം,എല്ലാ മാതാപിതാക്കളേയും പോലെയാണ് ഞാനും ഗൗരിയും. വീട്ടിൽ സൂപ്പർ താരങ്ങളില്ല.എന്റെ മക്കളും കുടുംബവും വളരെ സിമ്പിളാണ്. അവരൊടൊപ്പം ഞാൻ സമയം ചെലവഴിക്കാറണ്ട്.കുട്ടികൾ എളിമയും വിനയവുമുള്ളവരായിരിക്കണമെന്നാണ് എന്‍റെ ആഗ്രഹം. കൂടാതെ നല്ല മൂല്യങ്ങളോടെ വളരണം- ഷാറൂഖ് ഖാൻ തുടർന്നു.
പിതാവിന്റെ താരപദവി പോസിറ്റീവായും നെഗറ്റീവായും മക്കളെ ബാധിക്കാറുണ്ട്. അത് അവർ തിരിച്ചറിഞ്ഞ് വളരണം. ആ നിഴലിൽ നിന്ന് പുറത്തുവരാൻ കഴിയണം. കുടുംബമാണ് എന്റെ പിന്‍ബലം. നല്ല സിനിമകൾ ചെയ്യാൻ എന്നെ പ്രോത്സാഹിപ്പിക്കുന്നതും അവരാണ്. കുടുംബത്തിന് വേണ്ടിയാണ് സിനിമയിലൂടെ സമ്പാദിക്കുന്നതെങ്കിലും എന്റെ ജോലിയിലൂടെ ജനങ്ങളുടെ ജീവിതത്തിൽ സ്പർശക്കാൻ ആഗ്രഹിക്കുന്നു
വീട് മുന്നോട്ട് കൊണ്ടു പോകുന്നത് ഗൗരിയാണ്.എന്റെ ജീവിതത്തിൽ ബാലൻസ് കൊണ്ടുവന്നതും ഗൗരിയാണ്. ഞാൻ ഭാര്യയോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. - ഷാറൂഖ് പറഞ്ഞു.
1991 ആണ് ഷാറൂഖ് ഖാനും ഗൗരിയും വിവാഹിതരാകുന്നത്. ആര്യൻ, സുഹാന, അബ്രാം എന്നിങ്ങനെ മൂന്നു മക്കളാണ്.കഴിഞ്ഞ വർഷം ദ ആർച്ചീസ് എന്ന ചിത്രത്തിലൂടെ സുഹാന അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചപ്പോൾ സംവിധാനത്തിലാണ് ആര്യന് താൽപര്യം.ആര്യന്റേതായി ഒരു വെബ് സീരീസ് ഒരുങ്ങുന്നുണ്ട്.

