Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ് ചിത്രം'ലിയോ' ഒ.ടി.ടിയിൽ എത്താൻ വൈകും

text_fields
bookmark_border
Leo OTT Release Date Postponed, Here’s the New Release Date
cancel

വിജയ് ചിത്രം ലിയോ ഒ.ടി.ടിയിലെത്താൻ ഇനിയും വൈകും. നെറ്റ്ഫ്ലിക്സിൽ സെപ്റ്റംബർ 17 ന് സ്ട്രീമിങ്ങ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോൾ നവംബർ 23 ലേക്കായി നീട്ടിയിരിക്കുകയാണ്. ഒക്ടോബർ 19ന് തിയറ്ററുകളിലെത്തിയ ചിത്രം തമിഴ്നാട്ടിലെ തിയറ്ററുകളിൽ ഹൗസ്പുളളായി പ്രദർശനം തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ലിയോയുടെ ഒ.ടി.ടി സ്ട്രീമിങ് നീട്ടിയത്. എന്നാൽ പുതിയ തീയതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടാട്ടില്ല.

വൻ തുകക്കാണ് ലിയോയുടെ ഒ.ടി.ടി റൈറ്റ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്ന് നിർമാതാവ് ലളിത് കുമാർ പറഞ്ഞിരുന്നു. തെന്നിന്ത്യൻ സിനിമക്ക് ലഭിച്ച ഉയർന്ന തുകയാണെന്നും നിർമാതാവ് വ്യക്തമാക്കി.

മാസ്റ്ററിന് ശേഷം വിജയ് യെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ. ആക്ഷൻ ത്രില്ലർ ചിത്രമായ ലിയോയുടെ കളക്ഷൻ 600 കോടിക്ക് മുകളിലാണ്.

ലിയോയിൽ പാര്‍ഥിപൻ എന്ന കുടുംബനാഥനെയാണ് വിജയ് അവതരിപ്പിച്ചത്. തൃഷ‍യായിരുന്നു നായിക. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷയും വിജയ് യും ഒന്നിച്ച് അഭിനയിക്കുന്നത്. അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി , മഡോണ സെബാസ്റ്റ്യൻ, സച്ചിൻ മണി എന്നിവരാണ് ചിത്രത്തിൽ മറ്റുകഥപാത്രങ്ങളെ അവതരിപ്പിച്ചത്. ലിയോ തമിഴ്നാട്ടിലെ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് .

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Leo OTT Release Date Postponed, Here’s the New Release Date
Next Story