Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightആവേശം അതിരുവിട്ടു!...

ആവേശം അതിരുവിട്ടു! കേരളത്തിലെത്തിയ ലോകേഷ് കനകരാജിന് പരിക്ക്; നിങ്ങളെ കാണാൻ ഞാൻ മടങ്ങിവരുമെന്ന് സംവിധായകൻ

text_fields
bookmark_border
Leo director Lokesh Kanagaraj injured during promotion at Kerala theatre; returns to Tamil Nadu
cancel

മിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും വിജയ് ചിത്രം ലിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒക്ടോബർ 19 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇതിനോടകം ആഗോളതലത്തിൽ 400 കോടി നേടിയിട്ടുണ്ട്. 200 കോടിയാണ് ഇന്ത്യയിലെ കളക്ഷൻ. ലിയോ ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്.

കോളിവുഡിൽ മാത്രമല്ല മലയാളത്തിലും ലോകേഷിന് കൈനിറയെ ആരാധകരുണ്ട്. ഇപ്പോഴിതാ ലിയോ സ്വീകരിച്ച കേരളത്തിലെ ജനങ്ങളോട് നന്ദി പറയുകയാണ് സംവിധായകൻ. എക്സിലൂടെയാണ് കുറിപ്പ് പങ്കുവെച്ചത്. അതേസമയം ലിയോയുടെ പ്രമോഷന്റെ ഭാഗമായി ലോകേഷ് പലക്കാട് എത്തിയിരുന്നു. സംവിധായകനെ കാണാൻ ആയിരങ്ങളാണ് തടിച്ചു കൂടിയത്. കാലിന് പരുക്കേറ്റതിനെ തുടർന്ന് ലോകേഷ് കേരളത്തിലെ പരിപാടി റദ്ദാക്കി ചെന്നൈയിലേക്ക് മടങ്ങി.

'നിങ്ങളുടെ സ്നേഹത്തിന് നന്ദിയുണ്ട് കേരളം.. നിങ്ങളെ എല്ലാവരെയും പാലക്കാട് കണ്ടതിൽ അതിയായ സന്തോഷവും നന്ദിയും ഉണ്ട്. ആൾക്കൂട്ടത്തിനിടയിൽ ഒരു ചെറിയ പരിക്ക് പറ്റി. അതുകൊണ്ട് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും എനിക്ക് പങ്കെടുക്കാൻ സാധിച്ചില്ല. നിങ്ങൾ എല്ലാവരെയും കാണാൻ ഞാൻ തീർച്ചയായും കേരളത്തിലേക്ക് മടങ്ങിവരും. അതുവരെ സ്നേഹത്തോടെ ലിയോ ആസ്വദിക്കൂ", - ലോകേഷ് കനകരാജ് കുറിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lokesh Kanagarajleo
News Summary - Leo director Lokesh Kanagaraj injured during promotion at Kerala theatre; returns to Tamil Nadu
Next Story