Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്‍റെ ജീവിതത്തിലെ വൈവിധ്യം തന്നെയാണ് എന്‍റെ കഥാപാത്രങ്ങളിലും ഉള്ളത്; എന്നെ സ്റ്റീരിയോടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടാണെന്നും ലെന

text_fields
bookmark_border
എന്‍റെ ജീവിതത്തിലെ വൈവിധ്യം തന്നെയാണ് എന്‍റെ കഥാപാത്രങ്ങളിലും ഉള്ളത്; എന്നെ സ്റ്റീരിയോടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടാണെന്നും ലെന
cancel

കൊച്ചി: താൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം തികച്ചും വ്യത്യസ്തമായിരിക്കാൻ കാരണം തന്റെ യഥാർത്ഥ ജീവിതശൈലി തന്നെയാണെന്ന് നടി ലെന. സിനിമാജീവിതം സ്വന്തം ജീവിതവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ജീവിതത്തിലെ വൈവിധ്യമാണ് വ്യത്യസ്തമായ വേഷങ്ങൾ തേടിയെത്താൻ കാരണമെന്നും അവർ വ്യക്തമാക്കി. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യങ്ങൾ പങ്കുവെച്ചത്. അഭിനയജീവിതവും യഥാർത്ഥ ജീവിതവും തമ്മിൽ വലിയ ബന്ധമാണുള്ളതെന്നും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ കഥാപാത്രങ്ങളുടെ രൂപീകരണത്തെ സ്വാധീനിക്കാറുണ്ടെന്നും നടി പറഞ്ഞു.

ചിലപ്പോൾ തല മൊട്ടയടിച്ചായിരിക്കും, ചിലപ്പോൾ ഷോർട്ട് ഹെയർ, നാടൻ ലുക്ക് അല്ലെങ്കിൽ മോഡേൺ ലുക്ക് എന്നിങ്ങനെ വൈവിധ്യമാർന്ന രൂപങ്ങളിലാണ് താൻ എത്താറുള്ളതെന്നും ജീവിതത്തിലും ഈ വെറൈറ്റി പാലിക്കുന്നത് കൊണ്ടാണ് ഇത്തരം വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ ലഭിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. തന്നെ ആർക്കും എളുപ്പത്തിൽ ഒരു സ്റ്റീരിയോടൈപ്പിൽ ഒതുക്കാൻ കഴിയില്ലെന്നും താനൊരു സ്റ്റീരിയോടൈപ്പ് ജീവിതരീതി പിന്തുടരുന്ന ആളല്ലെന്നും വ്യക്തമാക്കിയിട്ടുള്ള നടി, വ്യത്യസ്തമായ കഥാപാത്രങ്ങൾ നൽകിയ എല്ലാ സംവിധായകർക്കും എഴുത്തുകാർക്കും നന്ദിയും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Diversity of My Life is Reflected in My Characters: Lena
Next Story