Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകൾ ഐശ്വര്യയുടെ ചിത്രത്തിൽ രജനികാന്ത്; 'ലാൽ സലാം' പോസ്റ്റർ വൈറൽ

text_fields
bookmark_border
Lal Salaam Movie  Rajinikanth As Moideen Bhai In Daughter Aishwaryas Film
cancel

ഐശ്വര്യ രജനികാന്ത് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാൽ സലാം. ചിത്രത്തിലെ രജനികാന്തിന്റെ പോസ്റ്റർ പുറത്തുവിട്ടു അണിയറപ്രവർത്തകർ. മെയ്തീൻ ഭായ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്.ചിത്രത്തിൽ കാമിയോ റോളിലാവും നടൻ എത്തുക.

ഐശ്വര്യ സംവിധാനം ചെയ്യുന്ന 'ലാൽ സലാ'മിൽ രജനികാന്തും ഭാഗമായേക്കുമെന്ന് നേരത്തെ തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. എല്ലാവരുടേയും പ്രിയപ്പെട്ട ഭായ് തിരികെ മുംബൈയിൽ എത്തിയിട്ടുണ്ട്' എന്ന് കുറിച്ചുകൊണ്ടാണ് ലൈക്ക പ്രൊഡക്ഷൻസ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. കലാപ ഭൂമിയിലൂടെ നടന്നുവരുന്ന രജനിയുടെ പോസ്റ്റർ വൈറലായിട്ടുണ്ട്.

വിഷ്ണു വിശാലും വിക്രാന്തുമാണ് ചിത്രത്തിലെ നായകന്മാർ. ബിഗ് ബജറ്റ് ചിത്രമായ ലാൽസലാം നിർമിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ്. എ. ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു. വിഷ്ണു രംഗസാമിയാണ് ഛായാഗ്രഹണം. പ്രവീൺ- എഡിറ്റിങ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lal Salaam Movie Rajinikanth As Moideen Bhai In Daughter Aishwarya's Film
Next Story