ഐ.ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ് റദ്ദാക്കണമെന്ന് ലക്ഷ്മി ആർ. മേനോന്‍റെ ഹരജി
text_fieldsകൊച്ചി: ബാറിലുണ്ടായ വാക്തർക്കത്തെ തുടർന്ന് ഐ.ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചവശനാക്കി ഉപേക്ഷിച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്നാംപ്രതിയായ സിനിമ നടി ലക്ഷ്മി ആർ. മേനോൻ ഹൈകോടതിയിൽ. എറണാകുളം ടൗൺ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർജാമ്യത്തിൽ കഴിയുമ്പോഴാണ് കേസ് റദ്ദാക്കാനുള്ള ഹരജി.
ഹരജിയിൽ സർക്കാറിന്‍റെ വിശദീകരണം തേടിയ ജസ്റ്റിസ് സി.എസ്. ഡയസ്, നവംബർ ഏഴിന് വീണ്ടും പരിഗണിക്കാൻ മാറ്റി. ആഗസ്റ്റ് 24ന് രാത്രി എറണാകുളത്തെ റസ്റ്റാറന്‍റിൽവെച്ച് പരാതിക്കാരനും സുഹൃത്തുക്കളും തന്നെയും കൂടെയുണ്ടായിരുന്ന വനിത സുഹൃത്തിനെയും അവഹേളിക്കാൻ ശ്രമിക്കുകയും കാറിൽ പിന്തുടരാൻ ശ്രമിക്കുകയും ചെയ്തെന്ന് തന്‍റെ പരാതിയുണ്ട്.
പരാതിക്കാരനുമായി പ്രശ്നം ഒത്തുതീർത്തതാണ്. പരാതി തെറ്റിദ്ധാരണയുടെ പേരിലായിരുന്നെന്ന് കക്ഷികൾ അറിയിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നേരത്തേ മുൻകൂർ ജാമ്യം അനുവദിച്ചത്. ഈ സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

