Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീനിവാസൻ സാർ അത്ഭുതമാണ്; നടി അമര എസ്. പല്ലവി

text_fields
bookmark_border
Kurukkan Movie Actress Amara S pallavi  Shares experience With Actor Sreenivasan
cancel

വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്ത ചിത്രമാണ് കുറുക്കന്‍. ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അമര എസ്. പല്ലവി. മോഡലായ അമര ചിത്രത്തിൽ ട്രാഫിക് പൊലീസ് ഇന്‍സ്പെക്ടറായ 'നിഷാന' എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കുറുക്കന്‍ തിയറ്ററില്‍ ഗംഭീര വിജയം നേടിയതിന്‍റെ സന്തോഷത്തിലാണ് താരമിപ്പോൾ.

കുറുക്കന്‍ സിനിമയിൽ തന്നെ ഏറ്റവും അധികം സന്തോഷിപ്പിച്ചത് ശ്രീനിവാസനോടൊപ്പമുള്ള അഭിനയ മുഹൂര്‍ത്തങ്ങളാണെന്നാണ് അമര പറയുന്നത്. 'വളരെ കുറച്ചു സീനുകളിലേ ഞാനുള്ളൂ. പക്ഷേ ആ സീനുകള്‍ ശ്രീനിവാസന്‍ സാറിനൊപ്പമായിരുന്നു. ശ്രീനിസാര്‍ ഒരു അത്ഭുതം തന്നെയാണ്. പുതിയ ആര്‍ട്ടിസ്റ്റായിട്ടും ശ്രീനി സാര്‍ എന്നോട് വളരെ കരുതലോടെയാണ് സംസാരിക്കുകയും പെരുമാറുകയും ചെയ്തത്. അഭിനയത്തിനിടയില്‍ എനിക്കുണ്ടായ ചെറിയ പിശകുകള്‍ പോലും അദ്ദേഹം എനിക്ക് തിരുത്തി തന്നിരുന്നു. ഇത്രയും സീനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നിട്ടും എന്നെപ്പോലുള്ള പുതുമുഖങ്ങളോട് എത്ര സ്നേഹപൂര്‍വ്വമാണ് പെരുമാറിയത്.

മോഡലായിട്ടും ആര്‍ട്ടി ഫിലിമുകളിലും പ്രവര്‍ത്തിച്ചുവരുന്നതിനിടെ വളരെ യാദൃശ്ചികമായിട്ടാണ് കുറുക്കനില്‍ ഞാന്‍ എത്തുന്നത്. ഞാന്‍ അഭിനയിച്ച ഒന്നു രണ്ട് സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ഉടനെ അത് പ്രേക്ഷകരിലെത്തും. സംവിധായകനും നടനുമായ സോഹന്‍ സീനുലാലിന്‍റെ പുതിയ ചിത്രം 'ഡാന്‍സ് പാര്‍ട്ടി'യാണ് എന്‍റെ അടുത്ത ചിത്രം; അമര പറയുന്നു.

കൊല്ലം സ്വദേശിനിയായ അമര എസ്. പല്ലവി ഇപ്പോള്‍ കൊച്ചിയിലാണ് താമസം. നല്ല ചിത്രങ്ങളുടെ ഭാഗമായി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് താല്പര്യമെന്ന് താരം പറയുന്നു. ബിരുദധാരിയായ അമരക്ക് അനുകരണ സ്വഭാവമില്ലാത്ത സ്വന്തമായൊരു അഭിനയശേഷി കാഴ്ചവെയ്ക്കാനാണ് ആഗ്രഹം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kurukkan Movie Actress Amara S pallavi Shares experience With Actor Sreenivasan
Next Story