Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kunchacko Boban identified as a postman in Karnataka school textbook
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightകർണാടകയിൽ 'സർക്കാർ...

കർണാടകയിൽ 'സർക്കാർ ജോലി' സെറ്റാക്കി കുഞ്ചാക്കോ​ ബോബൻ; അമ്പരന്ന് സോഷ്യൽ മീഡിയ

text_fields
bookmark_border

ർണാടകയിലെ സ്കൂൾ പാഠപുസ്തകത്തിൽ പോസ്റ്റ്മാനായി നടൻ കുഞ്ചാക്കോ ബോബൻ. 2010ൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ 'ഒരിടത്തൊരു പോസ്റ്റ്മാൻ' എന്ന സിനിമയിലെ ചിത്രമാണ് കർണാടക പാഠപുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്റ്​മാനെ പരിചയപ്പെടുത്തുന്നതിന് അവതരിപ്പിച്ചിരിക്കുന്നതാണ് ചിത്രം.

'അങ്ങനെ കർണാടകയിൽ സർക്കാർ ജോലിയും സെറ്റ് ആയി... പണ്ട് കത്തുകൾ കൊണ്ടു ത​ന്ന പോസ്റ്റ്മാന്റെ പ്രാർഥന' -എന്നാണ് കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അതിനൊപ്പം പാഠപുസ്തകത്തിലെ താരത്തിന്റെ ചിത്രവും പങ്കുവെച്ചു.


സിനിമ മേഖലയിൽ നിന്നടക്കം നിരവധി പേരുടെ കമന്റുകളാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റിന് ലഭിച്ചത്. 'അപ്പോ എങ്ങനാ​? ജോലി കിട്ടിയ ഇടനെ ലീവ് കിട്ടൂല്ലല്ലോ...!! സ്‍ക്രിപ്റ്റ് ആണേൽ എഴുത്തും തുടങ്ങിപ്പോയി... രാജൂന്റെ നമ്പർ സമയം കിട്ടുമ്പോ ഒന്ന് ഇൻബോക്സിൽ ഇടണേ...' എന്നായിരുന്നു സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ കമന്റ്.

'ഭീമന്റെ വഴി'യാണ് കു​ഞ്ചാക്കോ ബോബന്റെ അവസാനം റിലീസ് ചെയ്ത ചിത്രം. പട, രണ്ടകം, പകലും പാതിരാവും, അറിയിപ്പ് എന്നിവയാണ് പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kunchacko BobanPostman
News Summary - Kunchacko Boban identified as a postman in Karnataka school textbook
Next Story