അന്ന് ഞാൻ വളരെ ചെറുപ്പമായിരുന്നു; വിവാഹമോചനത്തെക്കുറിച്ച് എനിക്ക് ഒരിക്കലും അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാൻ കഴിഞ്ഞില്ല -കുമാർ സാനുവിന്റെ മുൻ ഭാര്യ
text_fieldsഗായകൻ കുമാർ സാനുവിന്റെ വ്യക്തിജീവിതം എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതാണ്. മുൻ ഭാര്യ റീത്ത ഭട്ടാചാര്യയുമായുള്ള വിവാഹമോചനവും മുതിർന്ന നടി കുനിക്ക സദാനന്ദുമായുള്ള ബന്ധവുമെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹത്തിന്റെ മുൻ ഭാര്യ റീത്ത, തന്നെ ഗർഭകാലത്ത് കുടുംബം പീഡിപ്പിച്ചതായി വെളിപ്പെടുത്തിയിരുന്നു. പ്രണയബന്ധത്തെക്കുറിച്ചും കരിയറിന്റെ ആദ്യകാലങ്ങളെക്കുറിച്ചും അവർ തുറന്നു പറഞ്ഞു.
ഫിലിം വിൻഡോയുമായുള്ള ഒരു സംഭാഷണത്തിനിടെ സാനുവിനെ വിജയകരമായ ഒരു ഗായകനാക്കിയത് താനാണെന്ന് റീത്ത പങ്കുവെച്ചു. അദ്ദേഹം ഒരു മികച്ച ഗായകനാണ്. പക്ഷേ ഒരു മനുഷ്യനെന്ന നിലയിൽ, അദ്ദേഹത്തെക്കുറിച്ച് കഴിയുന്നത്ര കുറച്ചുമാത്രം സംസാരിക്കുന്നതാണ് നല്ലത്. അദ്ദേഹം ഒരിക്കലും അതിമോഹിയായിരുന്നില്ല. അദ്ദേഹത്തെ ഒരു ഗായകനാക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. ഞാൻ അദ്ദേഹത്തെ മുന്നോട്ട് നയിച്ചു. അദ്ദേഹത്തെ കുമാർ സാനു ആകാൻ ഞാൻ സഹായിച്ചു റീത്ത പറഞ്ഞു.
ആഷിഖിയുടെ വിജയത്തിനുശേഷമാണ് അദ്ദേഹം മാറാൻ തുടങ്ങിയതെന്നും അവർ കൂട്ടിച്ചേർത്തു. പലതവണ അദ്ദേഹത്തിന്റെ പ്രണയജീവിതം മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ മൂത്ത മകൻ വിവാഹനിശ്ചയം നടത്തുമ്പോൾ എന്തെങ്കിലും പറയാനും ഇത് അവസാനിപ്പിക്കാനും ഞാൻ സാനുവിനോട് നേരത്തെ അഭ്യർഥിച്ചു. ജീവിതം പരസ്യമായി ചർച്ച ചെയ്യപ്പെടുമ്പോൾ അത് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും അദ്ദേഹമത് ഇഷ്ടപ്പെടുന്നു. അദ്ദേഹം പ്രതികരിച്ചില്ല. ആ സമയത്ത് എന്നെയും ജാനെയും ബ്ലോക്ക് ചെയ്തു. അത് വളരെ അപമാനകരമായിരുന്നു റീത്ത പറഞ്ഞു.
ഞങ്ങൾ വേർപിരിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഞാൻ രണ്ട് കുട്ടികളുടെ അമ്മയായിരുന്നു. എന്റെ ഭർത്താവ് ഒരാൾക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്തേക്ക് വിജയിച്ചു. ഞാൻ ഒരിക്കലും വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. എനിക്ക് അനുവാദമില്ലായിരുന്നു. പാർലറിൽ പോകാനോ വാക്സ് ചെയ്യാൻ അനുവാദമില്ലായിരുന്നു. ജാനിനെ ഗർഭിണിയായിരുന്നപ്പോൾ എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടു. അദ്ദേഹം എന്നെ കോടതിയിൽ കൊണ്ടുപോയി. ആ സമയത്ത് ഞാൻ വളരെ ചെറുപ്പമായിരുന്നു. എന്റെ ലോകം മുഴുവൻ തകർന്നതായി എനിക്ക് തോന്നി. വിവാഹമോചനത്തെക്കുറിച്ച് എനിക്ക് ഒരിക്കലും അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാൻ കഴിഞ്ഞില്ല റീത്ത പറഞ്ഞു.
1986ലാണ് കുമാർ സാനു റീത്ത ഭട്ടാചാര്യയെ വിവാഹം കഴിച്ചത്. ഇവർക്ക് ജിക്കോ, ജാസ്സി, ജാൻ കുമാർ സാനു എന്നീ മൂന്ന് മക്കളുണ്ട്. കുനിക്കാ സദാനന്ദുമായുള്ള സാനുവിന്റെ പ്രണയത്തെത്തുടർന്ന് 1994ൽ ദമ്പതികൾ വിവാഹമോചനം നേടി. തുടർന്ന് കുട്ടികളുടെ സംരക്ഷണം റീത്തക്ക് ലഭിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

