'എനിക്ക് നിന്നെ കാണാനോ, കേൾക്കാനോ, തൊടാനോ കഴിയില്ല; എങ്കിലും എപ്പോഴും ആ സാന്നിധ്യം അനുഭവിക്കുന്നു' -മകളുടെ ഓർമയിൽ ചിത്ര
text_fieldsകെ.എസ്. ചിത്ര
മകൾ നന്ദനയുടെ ഓർമ ദിനത്തിൽ കുറിപ്പുമായി ഗായിക കെ.എസ്. ചിത്ര. 2011 ഏപ്രിൽ 14നാണ് നന്ദന മരണപ്പെട്ടത്. തനിക്ക് മകളെ തൊടാനോ കേൾക്കാനോ കാണാനോ കഴിയില്ലെങ്കിലും ആ സാന്നിധ്യം എപ്പോഴും അനുഭവിക്കുന്നുണ്ടെന്നും പറഞ്ഞാണ് ചിത്ര കുറിപ്പ് തുടങ്ങുന്നത്. ഒരിക്കൽ നമ്മൾ വീണ്ടും കണ്ടുമുട്ടും. സൃഷ്ടാവിന്റെ ലോകത്ത് മകൾ സുഖമായിരിക്കുമെന്ന് കരുതുകയാണെന്നും കുറിപ്പിൽ പറയുന്നുണ്ട്.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം 2002ലാണ് ചിത്രക്കും ഭർത്താവ് വിജയ ശങ്കറിന് മകളായി നന്ദന എത്തിയത്. 2011ൽ ദുബൈയിലെ വില്ലയിലെ നീന്തൽ കുളത്തിൽ വീണ് എട്ടാം വയസിൽ നന്ദന മരണപ്പെടുകയും ചെയ്തു.
ചിത്രയുടെ കുറിപ്പിന്റെ പൂർണരൂപം:
ചിത്ര പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം; എനിക്കിനി നിന്നെ തൊടാന്‍ കഴിയില്ല, കേള്‍ക്കാനോ കാണാനോ കഴിയില്ല. എങ്കിലും എനിക്കെപ്പോഴും നിന്റെ സാന്നിധ്യം അനുഭവിക്കാന്‍ കഴിയുന്നു. കാരണം നീ എന്റെ ഹൃദയത്തില്‍ ജീവിച്ചിരിപ്പുണ്ട്. എന്റെ സ്‌നേഹമേ, ഒരിക്കല്‍ നമ്മള്‍ വീണ്ടും കണ്ടുമുട്ടും. നിന്നെ നഷ്ടപ്പെട്ടതിന്റെ വേദന അളവറ്റതാണ്. ആകാശത്തെ ഏറ്റവും തിളക്കമേറിയ ആ വലിയ താരം നീയാണെന്ന് എനിക്കറിയാം. സൃഷ്ടാവിന്റെ ലോകത്ത് നീ സുഖമായിരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.