Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വിമാനത്തില്‍ കയറാന്‍ പേടിയുള്ള വ്യക്തിയായിരുന്നു'; എം.എം കീരവാണിയുമായുള്ള സൗഹൃദത്തെ കുറിച്ച് കെ.എസ് ചിത്ര

text_fields
bookmark_border
വിമാനത്തില്‍ കയറാന്‍ പേടിയുള്ള വ്യക്തിയായിരുന്നു; എം.എം കീരവാണിയുമായുള്ള സൗഹൃദത്തെ കുറിച്ച് കെ.എസ്  ചിത്ര
cancel

സംഗീത സംവിധായകൻ കീരവാണിയുടെ ഓസ്കർ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച ഗായിക കെ.എസ് ചിത്ര. എം.എം കീരവാണിക്ക് അർഹിച്ച അംഗീകാരമാണ് ലഭിച്ചതെന്നും ഇനിയും ഇതുപോലെ നിരവധി പുരസ്കാരങ്ങൾ ലഭിക്കട്ടെയെന്നും ചിത്ര പറഞ്ഞു.

'എം.എം കീരവാണി സാറിനോടൊപ്പം നിരവധി ഗാനം ആലപിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇനിയും നിരവധി പുരസ്കാരങ്ങൾ ലഭിക്കട്ടെ. നല്ലൊരു മനുഷ്യനാണ് അദ്ദേഹം. എല്ലാ തരത്തിലുള്ള സംഗീതവും ചെയ്യുന്ന ആളാണ് അദ്ദേഹം.വളരെ എളിമയുള്ള വ്യക്തിയുമാണ് കീരവാണി.

ചിത്രഗാരു എന്നാണ് എന്നെ വിളിക്കുന്നത്. എല്ലാ വിശേഷ അവസരങ്ങളിലും ഞങ്ങള്‍ സന്ദേശങ്ങൾ അയക്കാറുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചപ്പോള്‍ അദ്ദേഹത്തിന് അഭിനന്ദനം അയച്ചിരുന്നു. തിരിച്ച് നന്ദി പറയാനും മറന്നില്ല.

വിമാനത്തിൽ കയറാൻ പേടിയുളള വ്യക്തിയായിരുന്നു കീരവാണി സാർ. നിങ്ങൾ ഇത്രയും നേരം അമേരിക്കയിലേക്ക് വിമാനത്തിൽ പോകുമ്പോൾ എന്തുചെയ്യുമെന്നൊക്കെ ചോദിച്ചയാളാണ്. ഇപ്പോൾ അമേരിക്കയിലേക്ക് വിമാനം കയറിപ്പോയി ഗോൾഡൻ ഗ്ലോബും ഓസ്കറുമൊക്കെ വാങ്ങുന്നു'- ചിത്ര ടെലിവിഷൻ ചാനലിനോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K.s Chithra Opens Up About Friendship with Oscar Winning Music Director M.M Keeravani
Next Story