Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇത് ആണും പെണ്ണും തമ്മിലുള്ള പോരാട്ടമല്ല; സമൂഹത്തിന്‍റെ ഇരട്ടത്താപ്പിനെതിരെ ശക്തമായ പ്രതികരണവുമായി കൃതി സനോൻ

text_fields
bookmark_border
https://www.madhyamam.com/tags/kriti-sanon
cancel

മുംബൈ: ബീഹാറിലെ ജാമുയിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും സഹപാഠിയും ക്രൂരമായ ആക്രമണത്തിനിരയായ സംഭവത്തിനു പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയരുകയാണ്. ഇപ്പോളിതാ സംഭവത്തിൽ പ്രതികരണവുമായി വന്നിരിക്കുകയാണ് ബോളിവുഡ് നടി കൃതി സനോൻ.

സമൂഹത്തിലെ പുരുഷാധിപത്യ മാനസികാവസ്ഥക്കും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾക്കുമെതിരെയാണ് താരം ശക്തമായ നിലപാടുമായി രംഗത്തെത്തിയത്. ഇത്തരം പ്രശ്നങ്ങളെ വെറുമൊരു സ്ത്രീ-പുരുഷ പോരാട്ടമായി കാണരുതെന്ന് കൃതി വ്യക്തമാക്കി.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കൃതി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇത് സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള പോരാട്ടമല്ല. ഇത് സ്ത്രീകളും, പുരുഷാധിപത്യത്തെ ഒരു സംസ്കാരമായി കാണുന്ന വികൃത മനസ്കരായ പുരുഷന്മാരും അതേ ചിന്താഗതി അന്ധമായി കൊണ്ടുനടക്കുന്ന സ്ത്രീകളും തമ്മിലുള്ള പോരാട്ടമാണെന്ന് താരം കുറിച്ചു.

പെൺകുട്ടികൾ എങ്ങനെ ജീവിക്കണമെന്നും സ്വയം എങ്ങനെ രക്ഷിക്കണമെന്നും നിരന്തരം ഉപദേശിക്കുന്നതിന് പകരം ആൺകുട്ടികളെ സ്ത്രീകളോട് മാന്യമായി പെരുമാറാനും, സമ്മതം എന്താണെന്ന് പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കൃതി ചൂണ്ടിക്കാണിച്ചു. സമൂഹത്തിന്റെ ഇരട്ടത്താപ്പുകളെ ചോദ്യം ചെയ്തുകൊണ്ട് രാജ്യത്ത് ബലാത്സംഗങ്ങൾക്കും ഗാർഹിക പീഡനങ്ങൾക്കും ലഭിക്കുന്നതിനേക്കാൾ വലിയ പ്രതിഷേധം ഒരു ഉത്സവ പരസ്യത്തിലെ വേഷവിധാനത്തിന്റെ പേരിൽ ഉണ്ടാകുന്നത് നമ്മുടെ മുൻഗണനകളുടെ പോരായ്മയാണെന്നും അവർ സൂചിപ്പിച്ചു. ജാമുയി സംഭവത്തെ കുറിച്ച് കൃതി നേരിട്ട് തന്‍റെ പോസ്റ്റുകളിൽ പരാമർശിച്ചിട്ടില്ല.

സെപ്റ്റംബർ 19-നാണ് ബിഹാറിലെ ജാമുയിയിൽ കോച്ചിങ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെയും ആൺസുഹൃത്തിനെയും ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയർന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kriti sanon instagram story
Next Story