Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightനെപ്പോ കിഡിന്...

നെപ്പോ കിഡിന് ഒഴിവാക്കാനാവാത്ത ഒരുതരം ഭാരം ഉണ്ടായിരിക്കും, അവർക്ക് വിജയിക്കാൻ ധാരാളം സിനിമകൾ വേണ്ടി വരും; പുറത്തുനിന്നുള്ളവർക്ക് അത് എളുപ്പമാണ് -കിരണ്‍ റാവു

text_fields
bookmark_border
നെപ്പോ കിഡിന് ഒഴിവാക്കാനാവാത്ത ഒരുതരം ഭാരം ഉണ്ടായിരിക്കും, അവർക്ക് വിജയിക്കാൻ ധാരാളം സിനിമകൾ വേണ്ടി വരും; പുറത്തുനിന്നുള്ളവർക്ക് അത് എളുപ്പമാണ് -കിരണ്‍ റാവു
cancel

ചലച്ചിത്ര സംവിധായികയായ കിരൺ റാവു ബോളിവുഡിലെ നെപ്പോട്ടിസത്തെ കുറിച്ചും നെപ്പോ കിഡ്‌സും പുറത്തുനിന്നുള്ളവരും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. ഹിന്ദി സിനിമാ വ്യവസായത്തില്‍ അഭിനേതാക്കളുടെ സഹായിസംഘത്തിന്‍റെ ഉയര്‍ന്ന ചെലവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമായിരിക്കുന്ന സമയമാണിത്. പുതുമുഖങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്ന കാരണങ്ങളിലൊന്ന് ടീമുകളുടെ ഈ ഉയര്‍ന്ന ചെലവാണെന്ന് തുറന്നുപറയുകയാണ് സംവിധായിക കിരണ്‍ റാവു.

‘ഒരു നെപ്പോ കിഡ് ഇൻഡസ്ട്രിയിലേക്ക് വരുമ്പോൾ അവർക്ക് ഒഴിവാക്കാനാവാത്ത ഒരുതരം ഭാരം ഉണ്ടായിരിക്കും. മറ്റ് കുട്ടികൾക്ക് ലഭിക്കാത്ത എല്ലാവിധ കുറുക്കുവഴികളിലൂടെയും പ്രിവിലേജുകളിലൂടെയുമാണ് അവർ അവിടെ എത്തുന്നത് എന്ന ഒരു കണ്ണിലൂടെയാണ് അവരെ എപ്പോഴും നോക്കുന്നത്. എനിക്കത് മനസിലാവും. പക്ഷേ, മിക്ക കേസുകളിലും എനിക്കറിയാവുന്ന നിരവധി സിനിമാ കുടുംബങ്ങളിൽ അവരുടെ യാത്രയും ഒരുപോലെ കടുപ്പമേറിയതാണെന്ന് ഞാൻ കണ്ടിട്ടുണ്ട്. അവർക്ക് വ്യത്യസ്തമായ തടസ്സങ്ങളാണ് നേരിടേണ്ടി വരുന്നത്. അത് മോശമോ മെച്ചമോ ആയിരിക്കില്ല. പക്ഷേ അത് പൊതുധാരണയുടെ തടസ്സമാണ്’ കിരൺ റാവു പറഞ്ഞു.

ഇന്നത്തെ കാലത്ത് സിനിമാരംഗത്ത് സ്വന്തമായി ഒരു ഇടം കണ്ടെത്താൻ പുറത്തുനിന്നുള്ളവർക്ക് താര മക്കളെക്കാൾ എളുപ്പമാണ്. പുതിയ നടന്മാരെക്കുറിച്ച് ഒരു മുൻധാരണയുമില്ല, അവർക്കൊപ്പം വളരാനും അവരുടെ ശക്തി മനസിലാക്കാനും ബലഹീനതകൾ ഇഷ്ടപ്പെടാനും ആളുകൾ തയാറാണ്. എന്നാൽ നെപ്പോ കിഡ്‌സുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ മുൻധാരണകളും പ്രതീക്ഷകളും ഉണ്ടാകും. സിനിമാ പശ്ചാത്തലമുള്ള ഏതൊരാൾക്കും അഭിമുഖീകരിക്കേണ്ടി വരുന്ന കാര്യങ്ങളാണിവ. നെപ്പോ കിഡ്സ് ചെയ്യുന്നത് എന്താണെന്ന് അറിയാൻ ജനങ്ങൾക്ക് ആകാഷയുണ്ട്. അതാണ് അവർക്കൊരു പ്രിവിലേജ് ഉണ്ടാക്കി കൊടുക്കുന്നത്. പലപ്പോഴും ഒരു സിനിമാ കുടുംബത്തിലെ കുട്ടിക്ക് വിജയിക്കാൻ ധാരാളം സിനിമകൾ വേണ്ടി വരാറുണ്ട്.

പുതിയ കാലത്ത് താരപദവി എന്ന സങ്കൽപ്പത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും കിരൺ റാവു കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ, ഒ.ടി.ടി, ഇൻഡിപെൻഡന്റ് സിനിമകൾ എന്നിവയിലൂടെയെല്ലാം പ്രേക്ഷകർ ഇന്ന് പുതിയ താരങ്ങളെ കണ്ടെത്തുന്നുണ്ട്. ഇന്നത്തെ ലോകത്ത് ആളുകള്‍ കഴിവുകളെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു. ഇതാ ഒരു നടന്‍ എന്ന് പറഞ്ഞ് ഒരാളെ അവതരിപ്പിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ല. അവര്‍ക്ക് താരങ്ങളെക്കുറിച്ചും അവരുടെ മക്കളെക്കുറിച്ചും അറിയാൻ ആകാംക്ഷയുണ്ട്. അതേസമയം ഒരാളെ താരമാക്കുന്നതിന് ഉത്തരവാദിത്തബോധവുമുണ്ട്' കിരൺ റാവു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kiran Raonepotismcelebrity newsBollywood
News Summary - Kiran Rao on star kids vs outsiders: 'Nepo kids' have the obstacle of perception
Next Story