Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടി പരസ്യമായി വേണോ രഹസ്യമായി വേണോ, ചെരുപ്പ് ഊരിയെടുത്ത് നടനോട് ചോദിച്ചു; അനുഭവം പറഞ്ഞ് ഖുശ്ബു

text_fields
bookmark_border
അടി പരസ്യമായി വേണോ രഹസ്യമായി വേണോ, ചെരുപ്പ് ഊരിയെടുത്ത് നടനോട് ചോദിച്ചു;  അനുഭവം പറഞ്ഞ് ഖുശ്ബു
cancel

സിനിമയിലെ തുടക്കകാലത്ത് തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ. ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ 2024 (ഐ.എഫ്.എഫ്.ഐ.) ഭാഗമായി നടത്തിയ 'വുമണ്‍ സേഫ്റ്റി ഇന്‍ സിനിമ' എന്ന സെഷനില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും സ്ത്രീകൾ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും മോശമായി ആര് പെരുമാറിയാലും സ്ത്രീകൾ ഉടൻ പ്രതികരിക്കണമെന്നും കരിയറും മറ്റൊന്നും നോക്കരുതെന്നും ഖുശ്ബു പറഞ്ഞു.

'സിനിമയിൽ മാത്രമല്ല എല്ലായിടത്തും സ്ത്രീകൾ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഷെയർ ഓട്ടോയിലോ ലോക്കൽ ട്രെയിനിലോ വിമാനത്തിലോ യാത്ര ചെയ്യുമ്പോൾ സ്ത്രീകള്‍ പ്രശ്നങ്ങള്‍ നേരിടുന്നു.ആരെങ്കിലുംമോശമായി പെരുമാറുന്നുവെന്ന് തോന്നുമ്പോൾ തന്നെ അതിനോട് പ്രതികരിക്കണം. കരിയറിനെക്കുറിച്ചോ മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചോ ചിന്തിക്കരുത്.

ഒരിക്കൽ ഒരു നായകൻ എന്നോട് ചോദിച്ചു,ആരും കാണാതെ നീ എനിക്കൊരു അവസരം തരുമോ? ഞാൻ ഉടനെ എന്‍റെ ചെരിപ്പ് ഉയർത്തി പിടിച്ചുകൊണ്ട് പറഞ്ഞു, നിങ്ങള്‍ക്ക് ഇവിടെ അടി വേണോ, അല്ല പരസ്യമായി യൂണിറ്റിന് മുന്നില്‍ അടി വേണോ എന്ന്? ഞാൻ അപ്പോൾ ഒരു പുതുമുഖമാണെന്നൊന്നും അപ്പോൾ ചിന്തിച്ചില്ല, എന്‍റെ കരിയറിന് എന്ത് സംഭവിക്കും? എന്തിനേക്കാളും എന്‍റെ അഭിമാനം എനിക്ക് പ്രധാനമാണെന്ന് എനിക്കറിയാമായിരുന്നു. നിങ്ങൾ സ്വയം ബഹുമാനിക്കണം, അപ്പോൾ മാത്രമേ മറ്റൊരാൾ നിങ്ങളെ ബഹുമാനിക്കുകയുള്ളൂ'- ഖുശ്ബു പറഞ്ഞു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Khushbu Sundar Reveals She Almost Slapped Hero After Being Harassed On Film Set
Next Story