Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഞാൻ പൊതുപ്രവർത്തകയാണ്, പൊതുമുതലല്ല’; സൈബർ ആക്രമണങ്ങൾക്കും അധിക്ഷേപങ്ങൾക്കുമെതിരെ പൊട്ടിത്തെറിച്ച് ഖുശ്ബു

text_fields
bookmark_border
Khushbu
cancel
camera_alt

ഖുശ്ബു

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന അനാവശ്യമായ വ്യക്തിഹത്യക്കും കുടുംബത്തെ അധിക്ഷേപിക്കുന്നതിനുമെതിരെ ശക്തമായി തുറന്നടിച്ച് നടിയും ബിജെപി അംഗവുമായ ഖുശ്ബു സുന്ദർ. ജെഎഫ്ഡബ്ല്യു ഡിജിറ്റലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം വളരെ കടുത്ത ഭാഷയിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകൾ പൊതുരംഗത്ത് നേരിടുന്ന സൈബർ ആക്രമണങ്ങളെയും ബോഡി ഷെയിമിങ്ങിനെയും കുറിച്ച് സംസാരിക്കവെയാണ് ഖുശ്ബുവിന്റെ പ്രതികരണം ഉണ്ടായത്.

‘ഞാൻ ഒരു പബ്ലിക് ഫിഗറാണ്. പൊതുമുതലല്ല. അത് വളരെ വ്യക്തമാണ്. നിങ്ങൾ എന്റെ അമ്മയെയോ കുട്ടികളെയോ അധിക്ഷേപിച്ചാൽ, ഞാൻ നിങ്ങളുടെ അമ്മയെ തെറി വിളിക്കേണ്ടി വരും. അത് നിങ്ങൾക്ക് ഓക്കേ ആണോ? അത്ര സിംപിൾ ആണ് അത്.

നിങ്ങൾക്ക് വിഷമം തോന്നുന്നുണ്ടെങ്കിൽ, പിന്നെ നിങ്ങൾ ആരാണ് എന്റെ മാതാപിതാക്കളെക്കുറിച്ചോ എന്റെ കുട്ടികളെക്കുറിച്ചോ അല്ലെങ്കിൽ എന്നെക്കുറിച്ചോ സംസാരിക്കാൻ? ആരെങ്കിലും എന്നെക്കുറിച്ച് മോശമായതും അശ്ലീലവുമായ കമന്റ് പറഞ്ഞാൽ, ഞാൻ നിങ്ങളുടെ അമ്മയെയും നിങ്ങളുടെ വളർത്തലിനെയും ഓർത്ത് സഹതപിക്കും’ ഖുശ്ബു പറഞ്ഞു.

ഒരു നടിയോ രാഷ്ട്രീയ പ്രവർത്തകയോ ആയതുകൊണ്ട് എന്തും പറയാമെന്നും എന്തും കേൾക്കാൻ ബാധ്യസ്ഥയാണെന്നും ആരും കരുതരുത്. അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്, എന്നാൽ മറ്റൊരാളുടെ കുടുംബത്തെ, പ്രത്യേകിച്ച് അമ്മയെയും കുട്ടികളെയും അധിക്ഷേപിക്കാൻ ആർക്കും അവകാശമില്ലെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിൽ തങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് കാശുണ്ടാക്കുന്ന കണ്ടന്റ് ക്രിയേറ്റർമാർക്കും യൂട്യൂബർമാർക്കും താരം മുന്നറിയിപ്പ് നൽകി. ‘കുറച്ചു വ്യൂസിനും പണത്തിനും വേണ്ടി എന്റെ മക്കളെ ഉപയോഗിക്കുന്ന മൂന്നാംകിട യൂട്യൂബർമാർക്കുള്ള വ്യക്തമായ സന്ദേശമാണിത്. തങ്ങൾ സ്വന്തം നിലക്ക് സംസാരിച്ചില്ലെങ്കിൽ ഇത്തരം ആളുകൾ തലയിൽ കയറി നിരങ്ങുമെന്നും, തങ്ങളുടെ ശക്തി എന്നത് പണം കൊണ്ട് വാങ്ങിയതല്ല, മറിച്ച് കഠിനാധ്വാനത്തിലൂടെ നേടിയതാണെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാ സ്ത്രീകൾക്കും താരം ഒരു ആഹ്വാനവും നൽകി. "സ്വയം ബഹുമാനിക്കാൻ പഠിക്കൂ. നിങ്ങളെ അപമാനിക്കാൻ ആരെയും അനുവദിക്കരുത്.

വർഷങ്ങളായി സിനിമയിലും രാഷ്ട്രീയത്തിലും സജീവമായ താൻ പലപ്പോഴും ഇത്തരം സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും ഖുശ്ബു പറയുന്നു. ട്രോളുകൾക്കും വിമർശനങ്ങൾക്കും താൻ തയാറാണ്, എന്നാൽ അതിര് കടന്നാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും താരം വ്യക്തമാക്കി.ഖുശ്ബുവിന്റെ ഈ പ്രതികരണം ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. നിരവധി സ്ത്രീകളാണ് താരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Khushbu Slams Trolls Targeting Her Family
Next Story