Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2026 8:12 PM IST Updated On
date_range 30 May 2026 8:12 PM ISTഖുഷ്ബുവിന്‍റെ മകൾ അവന്തികയ്ക്ക് വിവാഹം; പ്രധാനമന്ത്രിയെ നേരിട്ടെത്തി ക്ഷണിച്ച് താരകുടുംബം
text_fieldsbookmark_border
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരവും ബി.ജെ.പി നേതാവുമായ ഖുഷ്ബു പ്രധാനമന്ത്രി നരേന്ത്ര മോദിയെ കണ്ട് മകളുടെ വിവാഹ ക്ഷണക്കത്ത് കൈമാറി. ഖുഷ്ബുവിന്‍റെ മൂത്ത മകളും അഭിനേത്രിയുമായ അവന്തികയാണ് വിവാഹിതയാകാൻ പോകുന്നത്.
വിവാഹം ക്ഷണിക്കാൻ താരം കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി. ഖുഷ്ബുവും ഭർത്താവും സംവിധായകനുമായ സുന്ദറും മകൾ അവന്തികയും പ്രതിശ്രുത വരന്‍ ശ്രാവണ്‍ ശ്രീനിവാസനും ഒരുമിച്ചെത്തിയാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്.
സിനിമയിലും സീരിയേലിലും ഒരുപോലെ തുടരുന്ന ഖുഷ്ബു രാഷ്ട്രീയത്തിലും സജീവമാണ്. തിരക്കുകൾക്കിടയിലും തങ്ങളെ കാണാൻ സമയം അനുവദിച്ച പ്രധാനമന്ത്രിക്ക് നന്ദിയർപ്പിച്ചുകൊണ്ട് ഖുഷ്ബു മോദിയോടൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

