അമ്മ സുന്ദരി തന്നെയാണ്, കുട്ടിക്കാലം മുതൽ ബോഡിഷേമിങ് നേരിടുന്നു -ഖുശ്‌ബുവിന്‍റെ മകൾ
text_fieldsകുട്ടിക്കാലം മുതൽ താൻ ശരീര ഭാരത്തിന്‍റെയും രൂപത്തിന്‍റെയും പേരിൽ പരിഹാസം നേരിടുകയാണെന്ന് ഖുശ്ബുവിന്‍റെ മകൾ അനന്തിത സുന്ദർ. അമ്മ ഖുശ്‌ബുവുമായി ആളുകൾ താരതമ്യപ്പെടുത്തിയത് ഏറെ വേദനിപ്പിച്ചെന്നും അനന്തിത പറയുന്നു. തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനന്തിതയുടെ വെളിപ്പെടുത്തൽ.
കുറേ പരിഹാസങ്ങൾ കേൾക്കേണ്ടിവന്നു. ശരീര ഭാരമായിരുന്നു കാരണം. പലരും അമ്മയുമായി താരതമ്യം ചെയ്തത് ഏറെ വേദനിപ്പിച്ചു. എന്‍റെ അമ്മ സുന്ദരി തന്നെയാണ്. ചിലർക്ക് അമ്മയുടെ രൂപം മാത്രമേ ഇഷ്ടപ്പെടാൻ സാധിക്കൂ. പൊണ്ണത്തടി പറഞ്ഞ് ഗുണ്ടു എന്ന് മുദ്രകുത്തി. ഭാരം കുറച്ചതിനു ശേഷവും പരിഹാസത്തിന് ഇരയായി -അനന്തിത പറഞ്ഞു.
പ്ലാസ്റ്റിക് സർജറിയാണ് താൻ ചെയ്തതെന്നാണ് പലരും പരിഹസിക്കുന്നത്. ഭക്ഷണം ക്രമീകരിച്ചും വ്യായമത്തിലൂടെയുമാണ് ശരീര ഭാരം കുറച്ചത്. ഏറെക്കാലമായി ഇത്തരം പരിഹാസങ്ങൾ കേൾക്കുന്നതിനാൽ ഇപ്പോൾ അതെല്ലാം നേരിടാനുള്ള തൊലിക്കട്ടി ഉണ്ടെന്നും അനന്തിത പറയുന്നു.
നടനും സംവിധായകനും നിർമാതാവുമായ സുന്ദർ സി. ആണ് അനന്തിതയുടെ പിതാവ്. അവന്തിക എന്ന സഹോദരിയും അനന്തിതക്കുണ്ട്.

