മലയാളം പാട്ട് പാടി ചീനാട്രോഫിയിലെ നായിക; വിഡിയോ വൈറൽ
text_fieldsധ്യാൻ ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി അനിൽ ലാൽ സംവിധാനം ചെയ്ത ചിത്രമാണ് ചീനാട്രോഫി. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. കുട്ടനാട്ടിലെ ഒരു ഗ്രാമത്തിൽ പലഹാരങ്ങൾ നിർമ്മിച്ച് കടകളിൽ വിതരണം ചെയ്ത് ജീവിക്കുന്ന സാധാരണക്കാരനായ ഒരു യുവാവിനെ തേടി ചൈനയിൽ നിന്നും ഒരു യുവതി വരുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട് ചിത്രം ആൻഡ്രോയ്‌ഡ് കുഞ്ഞപ്പനിലൂടെ മലയാളി സുപരിചിതയായ കെന്റി സിർദോയാണ് ചിത്രത്തിലെ നായികയെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ടിബറ്റൻ പെൺകുട്ടിയായിട്ടാണ് താരം ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ തൃശ്ശൂർ സെന്റ് മേരീസ് കോളേജിൽ നടന്ന ചടങ്ങിൽ ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ പുലരാൻ നേരം എന്ന ഗാനം ആലപിച്ച് കെന്റി സിർദോ കൈയടി നേടിയിരിക്കുകയാണ്. കെന്റിയുടെ മലയാളം പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ധ്യാനും കെന്റി സിര്‍ദോയും ഒന്നിക്കുന്ന ചിത്രം പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

