Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ബാല്യകാല സുഹൃത്ത്

text_fields
bookmark_border
Keerthy Suresh to Marry Boyfriend Antony Thattil
cancel

നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആന്റണി തട്ടിൽ ആണ് വരനെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട്. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. അടുത്ത മാസം 11ന് ഗോവയിൽ വെച്ചാകും വിവാഹമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നു.എന്നാൽ വിവാഹത്തെക്കുറിച്ച് കീർത്തിയോ കുടുംബാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ല.

അടുത്തിടെ നൽകിയ അഭിമുഖത്തിൽ താൻ പ്രണയത്തിലാണെന്ന സൂചന കീർത്തി നൽകിയിരുന്നു. പ്രണയത്തിലാണോ എന്ന ചോദ്യത്തിന് താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു കീർത്തിയുടെ മറുപടി. എന്നാൽ, ആരെയാണ് പ്രണയിക്കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല.

നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയമകളാണ് കീർത്തി. മലയാള ചിത്രമായ ഗീതാഞ്ജലിയിലൂടെയായിരുന്നു സിനിമ പ്രവേശനം. പിന്നീട് തമിഴിലും തെലുങ്കിലും സജീവമാവുകയായിരുന്നു. തെലുങ്കിൽ അഭിനയിച്ച മഹാനടി എന്ന ചിത്രം കീർത്തിയുടെ കരിയറിൽ വഴിത്തിരിവായി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ഇപ്പോൾ ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Keerthy Suresh to Marry Boyfriend Antony Thattil
Next Story