യൂനിറ്റ് അംഗങ്ങൾക്ക് 10 ഗ്രാമിന്റെ സ്വർണ നാണയം; കീർത്തി സുരേഷിന്റെ സ്നേഹ സമ്മാനം
text_fieldsകീർത്തി സുരേഷ്, നാനി എന്നിവർ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ദസ്റ. മാർച്ച് 30നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. നടൻ ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തുന്ന ചിത്രമാണിത്.
ദസ്റയുടെ അണിയറ പ്രവർത്തകർക്ക് സ്വർണ നാണയം സമ്മാനമായി നൽകിയിരിക്കുകയാണ് കീർത്തി സുരേഷ്. നടിയുടെ ഫാൻസ് പേജിലൂടെയാണ് ആദ്യം വാർത്ത പുറത്ത് വന്നത്. പിന്നീട് അണിയറ പ്രവർത്തകരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസും വാർത്ത റിപ്പോർട്ടു ചെയ്തിട്ടുണ്ട്. 130 പേർക്ക് 10 ഗ്രാമിന്റെ സ്വർണ നാണയമാണ് കീർത്തി സമ്മാനമായി നൽകിയത്. ഇതിനായി 70 ലക്ഷത്തോളം രൂപ ചെലവാക്കിയെന്നാണ് റിപ്പോർട്ട്.
ദസ്റ എന്ന ചിത്രത്തിന്റ പാക്കപ്പ് ദിനം താരം ഏറെ വികാരാധീനയായിരുന്നുവെന്ന് നടിയോട് ചേർന്നു നിൽക്കുന്ന വൃത്തങ്ങൾ പറഞ്ഞിരുന്നു. തനിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സഹായിച്ച അണിയറപ്രവർത്തകർക്ക് എന്തെങ്കിലും സമ്മാനം നൽകണമെന്ന് കീർത്തി ആഗ്രഹിച്ചിരുന്നത്രേ. ഇതിന് മുമ്പ് സണ്ടക്കോഴി രണ്ടിന്റെ അണിയറപ്രവർത്തകർക്കും സ്വർണ നാണയം സമ്മാനമായി നൽകിയിരുന്നു.

