Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Katrina Kaif’s bodyguard
cancel

കത്രീനയുടെ ബോഡിഗാർഡിന്റെ പ്രതിവർഷ ശമ്പളം എത്രയെന്നറിയാമോ?....

text_fields
bookmark_border

എവിടേക്ക്​ തിരിഞ്ഞാലും ആരാധകർ പിൻതുടരുന്നവരാണ്​ സിനിമാ താരങ്ങൾ. ഇതിന്​ നല്ലതും ചീത്തയുമായ വശങ്ങളുണ്ട്​. നല്ലവശം തിരിച്ചറിയപ്പെടുന്നതിലുള്ള സന്തോഷമാണ്​. ദോഷമാകട്ടെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്കകളും. അടുത്തിടെയാണ്​ ഷാരൂഖ്​ ഖാന് മുംബൈ​ പൊലീസ്​ വൈ പ്ലസ്​ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയത്​. സൽമാനാകട്ടെ നേരത്തേ തന്നെ ജീവന്​ ഭീഷണിയുള്ളതിനാൽ പൊലീസ്​ അകമ്പടിയോടെയാണ്​ നടക്കുന്നത്​. ഷേര എന്ന വിശ്വസ്തനായ ബോഡിഗാർഡും ബോളിവുഡിന്‍റെ ഭായ്​ജാന്​ വർഷങ്ങളായുണ്ട്​. ഇത്തരം വമ്പൻ താരങ്ങൾ മാത്രമല്ല ചെറുകിട താരങ്ങളും സുരക്ഷാ ഭീഷണി നേരിടുന്നവരാണ്​. പൊലീസ്​ സുരക്ഷ എല്ലാവർക്കും ലഭിക്കാത്തതിനാൽ പ്രൈവറ്റ്​ ബോഡിഗാർഡുമരാണ്​ ഇവരുടെ ആശ്രയം. ബോളിവുഡിലെ പുരുഷ താരങ്ങൾ മാത്രമല്ല സ്ത്രീ താരങ്ങളും ​സ്വകാര്യ ഗാർഡുമാരെ സുരക്ഷക്ക്​ ഉപയോഗിക്കുന്നുണ്ട്​.

നടി കത്രീന കൈഫും സുരക്ഷാ ഭടനും ഒന്നിച്ചുള്ള ചിത്രങ്ങളാണ്​ ഇപ്പോൾ വൈറലായിരിക്കുന്നത്​. ഒരു ഹോളിവുഡ്​ നടന്‍റെ ലുക്കുള്ള ഗാർഡാണ്​ കത്രീനയുടെ സുരക്ഷക്കായുള്ളത്. ദീപക്​ സിങ്​ എന്നാണ്​ ഈ യുവാവിന്‍റെ പേര്​. സൽമാൻ ഖാനൊപ്പം ‘ടൈഗർ 3’ ൽ അഭിനയിക്കുന്ന കത്രീന കൈഫിനെ അടുത്തിടെ മുംബൈ വിമാനത്താവളത്തിൽ അനുഗമിച്ചത്​ ദീപക്​ ആയിരുന്നു.

റിപ്പോർട്ടുകൾ അനുസരിച്ച്​ ദീപക് സിങ്​ വിവിധ സെലിബ്രിറ്റികളുടെ ബോഡിഗാർഡ്​ ആയി പ്രവർത്തിച്ചിട്ടുണ്ട്​. മാധുരി ദീക്ഷിത്, ജാക്വലിൻ ഫെർണാണ്ടസ്, പാരിസ് ഹിൽട്ടൺ, ദീപിക പദുക്കോൺ തുടങ്ങിയ ദേശീയ അന്തർദേശീയ താരങ്ങളും ദീപകിന്റെ ക്ലയന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതായാണ്​ വിവരം. സെലബ്രിറ്റികളുടെ ബോഡി ഗാർഡ് എന്ന ജോലിയിലൂടെ ഒരു കോടി രൂപയിലേറെയാണ് പ്രതിവർഷം ദീപക് സിങ് സമ്പാദിക്കുന്നത്.

സൽമാൻ ഖാൻ നായകനായ ‘ടൈഗർ 3’ ആണ്​ കത്രീനയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. യഷ് രാജ് സ്പൈ യൂണിവേഴ്സിൽ പുറത്തെത്തുന്ന ചിത്രം മനീഷ് ശർമയാണ് സംവിധാനം ചെയ്യുന്നത്. ദീപാവലി റിലീസായി തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരുന്നു. സൽമാൻ ഖാന്റേയും കത്രീന കൈഫിന്റേയും ഫൈറ്റ് രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ട്രെയിലർ. കൂടാതെ നടൻ ഇമ്രാൻ ഹാഷ്മിയുടെ വില്ലൻ വേഷവും ചർച്ചയായിട്ടുണ്ട്. രേവതിയേയും ട്രെയിലറിൽ കാണാം.

അവിനാശ് സിങ് ടൈഗർ റാത്തോർ എന്ന റോ ഏജന്റായാണ് സല്‍മാൻ സിനിമയിൽ എത്തുന്നത്. ടൈഗർ സിന്ദാ ഹേ, വാർ, പത്താൻ എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിനുശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ടൈഗറിന്റെ മകനുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നാണ് സിനിമ തുടങ്ങുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.


ടൈഗർ 3യിൽ രേവതി ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അശുതോഷ് റാണ, റിദ്ദി ദോഗ്ര, രൺവീർ ഷൂരേ എന്നിവരാണ് മറ്റുതാരങ്ങൾ. ഷാറൂഖ് ഖാൻ പത്താനായി ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. നവംബർ 20നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Katrina Kaif’s bodyguard becomes talk of town, his salary is
Next Story