Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിരാട് കോഹ്‌ലി അയൽവാസി, പ്രചോദനമാണ്; ആരാധകരുടെ ചോദ്യത്തിന് കത്രീനയുടെ മറുപടി

text_fields
bookmark_border
Katrina Kaif calls Virat Kohli superstar’ and the most ‘lovely neighbour
cancel

വിരാട് കോഹ്‌ലി പ്രചോദനമാണെന്ന് നടി കത്രീന കൈഫ്. ആരാധകരുടെ ചോദ്യത്തിനായിരുന്നു കോഹ്‌ലിയെ കുറിച്ച് നടി വാചാലയായത്. 'സൂപ്പർ സ്റ്റാർ ആണ്, പ്രചോദനമാണ്. കൂടാതെ നല്ലൊരു അയൽക്കാരനാണ്'- കോഹ്‌ലിയെക്കുറിച്ച് എന്തെങ്കിലും പറയാമോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയായി കത്രീന കുറിച്ചു.

ഇന്ത്യ-ആസ്ട്രേലിയ ലോകകപ്പ് ഫൈനലിന്‍റെ ആവേശം പങ്കുവെച്ച്‌ നടി രംഗത്തെത്തിയിരുന്നു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ ഫൈനലിന് ഇന്ത്യൻ ടീമിന് ആശംസ നേർന്നിട്ടുമുണ്ട്.

'ഞാൻ ഇന്ത്യൻ ടീമിനെ പിന്തുണക്കുന്നു. അവർ ഈ ലോകകപ്പിൽ മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത് . ഇന്ത്യ ടീം ഗംഭീരമായി കളിക്കുന്നുണ്ട്. അതിനെ വിശേഷിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. വിരാടും അനുഷ്‌കയും തന്റെ അയൽവാസികളാണ്. അതിനാൽ കൂടുതൽ സന്തോഷമുണ്ട്' -കത്രീന പറഞ്ഞു

ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് അനുഷ്ക ശർമയും കത്രീന കൈഫും. ഇരുവരും അടുത്തടുത്താണ് താമസം. നടൻ വിക്കിയുമായുള്ള വിവാഹ ശേഷമാണ് അനുഷ്കയുടെ വീടിന് അടുത്തേക്ക് കത്രീന താമസം മാറ്റിയത്.

അനുഷ്ക ശർമ അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത് മാറി നിൽക്കുകയാണെങ്കിലും കത്രീന സിനിമയിൽ സജീവമാണ്. സൽമാൻ ഖാൻ ചിത്രം ടൈഗർ 3 ആണ് നടിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ദീപാവലി റിലീസായി തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Katrina Kaif calls Virat Kohli superstar’ and the most ‘lovely neighbour
Next Story