ആദ്യകൺമണിയുടെ പേര് വെളിപ്പെടുത്തി കത്രീനയും വിക്കിയും; ഉറി സിനിമയുമായി ബന്ധമെന്ന് ആരാധകർ
text_fieldsബോളിവുഡിന്‍റെ പ്രിയ താരജോഡികളാണ് കത്രീന കൈഫും വിക്കി കൗശലും. ഇരുവരുടെയും ആദ്യ കൺമണിയുടെ പേര് ആരാധകർക്കായി വെളിപ്പെടുത്തിയിരിക്കുകയാണ് ദമ്പതികൾ. കുഞ്ഞിന് വിഹാൻ കൗശൽ എന്ന് പേരിട്ടതായി ഇരുവരും സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി.
'ഞങ്ങളുടെ പ്രകാശകിരണം' എന്നാണ് വിഹാനെ ദമ്പതികൾ വിശേഷിപ്പിച്ചത്. ഇരുവരും ചേർത്ത് പിടിച്ച വിഹാന്‍റെ കുഞ്ഞു കൈയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
'പ്രാർഥനകൾ സഫലമായി. ജീവിതം സുന്ദരമാണ്. ഞങ്ങളുടെ ലോകം ഒരു നിമിഷം കൊണ്ട് മാറി. വാക്കുകൾക്കതീതമായ നന്ദി'- ഇരുവരും ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായെത്തിയത്.
2019-ൽ പുറത്തിറങ്ങിയ ഉറി: ദി സർജിക്കൽ സ്ട്രൈക്ക് സിനിമയിലെ വിക്കി കൗശലിന്‍റെ കഥാപാത്രത്തിന്‍റെ പേര് വിഹാൻ എന്നായിരുന്നു. ഇതും ആരാധകർക്കിടയിൽ ചർച്ചയായി.
കത്രീനയും വിക്കിയും 2021ലാണ് വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു അത്. രാജസ്ഥാനിലെ ഉദയ്പൂർ ആയിരുന്നു വിവാഹ വേദി. വിവാഹ ശേഷവും ഇരുവരും അഭിനയത്തിൽ സജീവമാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് കത്രീന ഗർഭിണിയാണെന്ന സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

