ഷാരൂഖ് ഖാന്റെ ചെവിയിൽ കാർത്തിക് ആര്യൻ പറഞ്ഞ രഹസ്യം പാട്ടായി, വീഡിയോ വൈറലാവുന്നു
text_fieldsബോളിവുഡിലെ യുവതാരങ്ങളിൽ പ്രധാനിയാണ് കാർത്തിക് ആര്യൻ. നടന്റെ ഏറ്റവും പുതിയ ചിത്രം ഭൂൽ ഭുലയ്യ 2 മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
ചിത്രം മികച്ച സ്വീകാര്യത നേടുമ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് സിനിമാ കോളങ്ങളിലും ഇടംപിടിക്കുന്നത് നടന്റേയും ഷാരൂഖ് ഖാന്റേയും ആകാംക്ഷ ഉണർത്തുന്ന ഒരു വീഡിയോയാണ്. എസ്. ആർ. കെയുടെ ചെവിയിൽ രഹസ്യം പറയുകയാണ് കാർത്തിക് ആര്യൻ. വീഡിയോ വൈറലായതോടെ താരങ്ങൾ തമ്മിൽ സംസാരിച്ചതിനെ കുറിച്ച് തലപുകക്കുകയാണ് ബോളിവുഡും പ്രേക്ഷകരും. വളരെ വിനയത്തോടേയും താഴ്മയോടേയും സംസാരിക്കുന്ന കാർത്തിക് ആര്യനെയാണ് വീഡിയോയിൽ കാണുന്നത്.
ബോളിവുഡ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ച തകൃതിയാകുമ്പോൾ കാർത്തിക് ആര്യൻ തന്നെ ആ രഹസ്യം പരസ്യമാക്കുകയാണ്. ബോളിവുഡ് ഹങ്കാമക്ക് നൽകിയ അഭിമുഖത്തിലാണ് എസ്. ആർ. കെയുടെ ചെവിയിൽ പറഞ്ഞ രഹസ്യത്തെ കുറിച്ച് നടൻ വെളിപ്പെടുത്തിയത്. പുതിയ ചിത്രമായ ഭൂൽ ഭുലയ്യ 2 കണ്ടോ എന്നാണ് ചോദിച്ചത്. സിനിമ കണ്ടുവെന്നും നല്ലതായിരുന്നെന്നും വാത്സല്യത്തോടെ അദ്ദേഹം പറഞ്ഞു.
അനീസ് ബസ്മി സംവിധാനം ചെയ്ത ഭൂൽ ഭുലയ്യ 2 ൽ കിയാര അദ്വാനിയാണ് നായിക. തബു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായ ഭൂൽ ഭുലയ്യയുടെ രണ്ടാം ഭാഗമാണ് ചിത്രം.